സം​സ്ഥാ​ന​ത്ത് ഒ​ൻ​പ​തു പേ​ർ​ക്കുകൂ​ടി കോ​വി​ഡ്; 13 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി
സം​സ്ഥാ​ന​ത്ത്  ഒ​ൻ​പ​തു പേ​ർ​ക്കുകൂ​ടി  കോ​വി​ഡ്;  13 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി
Thursday, April 9, 2020 1:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ ഒ​​​ൻ​​​പ​​​തു പേ​​​ർ​​​ക്കു കൂ​​​ടി കോ​​​വി​​​ഡ്- 19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന 13 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​രി​​ൽ ക​​​ണ്ണൂ​​​രി​​​ൽ നി​​​ന്നു​​​ള്ള നാ​​​ലും ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ നി​​​ന്നു​​​ള്ള ര​​​ണ്ടും പ​​​ത്ത​​​നം​​​തി​​​ട്ട, തൃ​​​ശൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള ഓ​​​രോ​​​രു​​​ത്ത​​​രു​​​മാ​​​ണ് ഉ​​ള്ള​​ത്. ഇ​​​വ​​രി​​​ൽ നാ​​​ലു പേ​​​ർ വി​​​ദേ​​​ശ​​​ത്തു​​നി​​​ന്നും ര​​​ണ്ടു പേ​​​ർ നി​​​സാ​​​മു​​​ദീ​​​നി​​​ൽ നി​​​ന്നും വ​​​ന്ന​​​വ​​​രാ​​​ണ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നു മൂ​​​ന്നു പേ​​​ർ​​ക്കു വീ​​​ത​​​വും ഇ​​​ടു​​​ക്കി, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നു ര​​​ണ്ടു പേ​​​ർ​​ക്കു വീ​​​ത​​​വും ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ ഒ​​​രാ​​​ൾ​​ക്കു​​മാ​​​ണ് ഇ​​​ന്ന​​​ലെ രോ​​​ഗം ഭേ​​​ദ​​​മാ​​​യ​​ത്. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ 345 പേ​​​ർ​​​ക്കാ​​​ണ് രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തി​​​ൽ 259 പേ​​​ർ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 1,40,474 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​രി​​​ൽ 1,39,725 പേ​​​ർ വീ​​​ടു​​​ക​​​ളി​​​ലും 749 പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.