ട്രെ​യി​ന്‍ കോ​ച്ചു​ക​ള്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളാക്കി
ട്രെ​യി​ന്‍ കോ​ച്ചു​ക​ള്‍  ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളാക്കി
Thursday, April 9, 2020 10:37 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡ്-19 നി​​​യ​​​ന്ത്ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ട്രെ​​​യി​​​ന്‍ കോ​​​ച്ചു​​​ക​​​ള്‍ ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ വാ​​​ര്‍​ഡു​​​ക​​​ളാ​​​ക്കി മാ​​​റ്റാ​​​നു​​​ള്ള റെ​​​യി​​​ല്‍​വേ തീ​​​രു​​​മാ​​​ന പ്ര​​​കാ​​​രം തി​​​രു​​​വ​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​നി​​​ല്‍ പ​​​രി​​​വ​​​ര്‍​ത്ത​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​യി.

ഡി​​​വി​​​ഷ​​​നു കീ​​​ഴി​​​ലു​​​ള്ള അ​​​റു​​​പ​​​തോ​​​ളം ത്രീ ​​​ട​​​യ​​​ര്‍, ജ​​​ന​​​റ​​​ല്‍ കോ​​​ച്ചു​​​ക​​​ളാ​​​ണ് ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ വാ​​​ര്‍​ഡു​​​ക​​​ളാ​​​ക്കി മാ​​​റ്റി​​​യ​​​ത്. മ​​​ധ്യ​​​ത്തി​​​ലു​​​ള്ള ബെ​​​ര്‍​ത്ത് ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ണ് പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണം. ഓ​​​രോ കോ​​​ച്ചി​​​ലും എ​​​ട്ട് ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ വാ​​​ര്‍​ഡു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ആ​​​കെ 480 ബെ​​​ഡു​​​ക​​​ള്‍. മെ​​​ഡി​​​ക്ക​​​ല്‍, മ​​റ്റു ജീ​​വ​​ന​​ക്കാ​​ർ​​ക്കാ​​യി പ്ര​​​ത്യേ​​​ക മെ​​​ഡി​​​ക്ക​​​ല്‍ കാ​​​ബി​​​നു​​​മു​​​ണ്ട്. കൊ​​​തു​​​കു​​​ക​​​ൾ പ്ര​​​വേ​​​ശി​​ക്കാ​​തി​​രി​​ക്കാ​​ൻ എ​​​ല്ലാ ജ​​ന​​ലു​​​ക​​​​ളും വ​​​ല ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ട​​​ച്ചു.


ശു​​​ചി​​​ത്വ അ​​​ന്ത​​​രീ​​​ക്ഷം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് ഐ​​സൊ​​​ലേ​​​ഷ​​​ന്‍ വാ​​​ര്‍​ഡി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന ഭാ​​​ഗ​​​ത്ത് ക​​​ര്‍​ട്ട​​​നും സ്ഥാ​​​പി​​ച്ചി​​ട്ടു​​ണ്ട്. മെ​​​ഡി​​​ക്ക​​​ല്‍ വേ​​​സ്റ്റു​​​ക​​​ള്‍ നി​​​ക്ഷേ​​​പി​​​ക്കാ​​​ന്‍ ഓ​​​രോ ബെ​​​ഡി​​​നു കീ​​​ഴി​​​ലും പ്ര​​​ത്യേ​​​ക ഡ​​​സ്റ്റ്ബി​​​ന്‍, ഓ​​​രോ കോ​​​ച്ചി​​​ലും ര​​​ണ്ടു ഓ​​​ക്സി​​​ജ​​​ന്‍ സി​​​ലി​​​ണ്ട​​​ര്‍ ബ്രാ​​​ക്ക​​​റ്റു​​​ക​​​ളും ഒ​​​രു അ​​​ഗ്നി​​​ശ​​​മ​​​ന ഉ​​​പ​​​ക​​​ര​​​ണ​​​വും സ​​ജ്ജ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.