വാ​യ്പാ തി​രി​ച്ച​ട​വ് പ​ലി​ശ​യി​ല്ലാ​തെ ആ​റു ​മാ​സ​ത്തേ​ക്ക് നി​ര്‍​ത്തി​വ​യ്ക്ക​ണം: ഇ​ന്ത്യ​ന്‍ ചേം​ബ​ര്‍
Thursday, April 9, 2020 10:37 PM IST
കൊ​​​ച്ചി: വാ​​​ണി​​​ജ്യ വ്യ​​​വ​​​സാ​​​യ, ചെ​​​റു​​​കി​​​ട വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ര്‍ ബാ​​​ങ്കു​​​ക​​​ളി​​​ല്‍ നി​​​ന്ന് എ​​​ടു​​​ത്തി​​​ട്ടു​​​ള്ള വാ​​​യ്പ​​​ക​​​ളു​​​ടെ തി​​​രി​​​ച്ച​​​ട​​​വ് പ​​​ലി​​​ശ​​​യി​​​ല്ലാ​​​തെ ആ​​​റു ​മാ​​​സ​​​ത്തേ​​​ക്ക് നി​​​ര്‍​ത്തി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ന്‍ ചേം​​​ബ​​​ര്‍ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് ആ​​​ന്‍​ഡ് ഇ​​​ന്‍​ഡ​​​സ്ട്രി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി എ​​​ല്‍.​ മ​​​ല​​​യി​​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഇ​​​വ​​​ര്‍ ബാ​​​ങ്കു​​​ക​​​ളി​​​ല്‍ നി​​​ന്ന് എ​​​ടു​​​ത്ത മൂ​​​ല​​​ധ​​​ന​​​ത്തി​​​ന്‍റെ പ​​​രി​​​ധി 50 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​പ്പി​​​ക്ക​​​ണം. നി​​​ല​​​വി​​​ല്‍ വാ​​​ണി​​​ജ്യ വ്യ​​​വ​​​സാ​​​യ, ചെ​​​റു​​​കി​​​ട വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ര്‍ ബാ​​​ങ്കു​​​ക​​​ളി​​​ല്‍ നി​​​ന്ന് എ​​​ടു​​​ത്തി​​​ട്ടു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന മൂ​​​ല​​​ധ​​​ന​​​ത്തി​​​ന്‍റെ പ​​​ലി​​​ശ ഇ​​​ള​​​വ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും സ്വ​​​ീക​​​രി​​​ക്ക​​​ണം. കേ​​​ന്ദ്ര​​​മ​​​ന്ത്രി പി​​​എ​​​ഫ് വി​​​ഹി​​​തം അ​​​ട​​​യ്ക്കു​​​വാ​​​ന്‍ പ്ര​​​ഖ്യാ​​​പി​​​ച്ച ആ​​​നു​​​കൂ​​​ല്യം 100ല്‍ ​​​കൂ​​​ടു​​​ത​​​ല്‍ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്ക് കൂ​​​ടി ബാ​​​ധ​​​ക​​​മാ​​​ക്ക​​​ണം. കൂ​​​ടാ​​​തെ 15000ല്‍ ​​​കു​​​റ​​​വ് ശ​​​മ്പ​​​ള​​​മു​​​ള്ള തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കാ​​​യി നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യ ഈ ​​​ആ​​​നു​​​കൂ​​​ല്യം പ​​​രി​​​ശോ​​​ധി​​​ച്ച് എ​​​ല്ലാ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കും ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും തൊ​​​ഴി​​​ലു​​​ട​​​മ​​​ക​​​ള്‍​ക്കും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കും പി​​​എ​​​ഫ് വി​​​ഹി​​​തം അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള ഇ​​​ള​​​വു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ പ്രൊ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട് അ​​​ധി​​​കൃ​​​ത​​​ര്‍ ഉ​​​ട​​​ന്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​ദ്ദേ​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ലോ​​​ക്ക് ഡൗ​​​ണി​​​ന്‍റെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഓ​​​ഫീ​​​സു​​​ക​​​ള്‍ തു​​​റ​​​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ പി​​​എ​​​ഫ് റി​​​ട്ടേ​​​ണു​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി നീ​​​ട്ട​​​ണം. ജി​​​എ​​​സ്ടി റി​​​ട്ടേ​​​ണു​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി​​​ക​​​ള്‍ നീ​​​ട്ടി​​​യെ​​​ങ്കി​​​ലും അ​​​ഞ്ചു കോ​​​ടി​​​ക്ക് മു​​​ക​​​ളി​​​ലു​​​ള്ള വ്യാ​​​പാ​​​ര വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ള്‍​ക്ക് കൂ​​​ടി ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭ്യ​​​മാ​​​ക്ക​​​ണം. ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ല​​​ത്ത് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് വേ​​​ത​​​നം ന​​​ല്‍​ക​​​ണ​​​മെ​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ര്‍​ദേ​​​ശം പു​​​ന​​​പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.