ഭി​ന്ന​ശേ​ഷി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വാ​ര്‍​ഡ്; 300 പേ​​​ര്‍​ക്ക് 15 ല​​​ക്ഷംരൂ​​​പ
Thursday, April 9, 2020 10:39 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ല്‍​സി, പ്ല​​​സ് ടു ​​​ഉ​​​ന്ന​​​ത വി​​​ജ​​​യം നേ​​​ടി​​​യ 300 ഭി​​​ന്ന​​​ശേ​​​ഷി വി​​​ദ്യാ​​​ര്‍​ഥിക​​​ള്‍​ക്ക് സം​​​സ്ഥാ​​​ന വി​​​ക​​​ലാം​​​ഗ ക്ഷേ​​​മ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ വ​​​ഴി ന​​​ല്‍​കു​​​ന്ന പ്രൊ​​​ഫി​​​ഷ​​​ന്‍​സി അ​​​വാ​​​ര്‍​ഡ് തു​​​ക​​​യാ​​​യ 5,000 രൂ​​​പ വീ​​​തം ഇ​​​വ​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ല്‍ നി​​​ക്ഷേ​​​പി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു.

ഇ​​​തി​​​നാ​​​യി 15 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. എ​​​സ്എ​​​സ്എ​​​ല്‍​സി ജ​​​ന​​​റ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 101 പേ​​​ര്‍​ക്കും മാ​​​ന​​​സി​​​ക വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 48 പേ​​​ര്‍​ക്കും പ്ല​​​സ് ടു ​​​ജ​​​ന​​​റ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 114 പേ​​​ര്‍​ക്കും ബു​​​ദ്ധി​​​പ​​​ര​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 37 പേ​​​ര്‍​ക്കു​​​മാ​​​ണ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്.


എ​​​സ്എ​​​സ്എ​​​ല്‍​സി, പ്ല​​​സ് ടു ​​​വി​​​ഭാ​​​ഗ​​​ങ്ങളില്‍ ബി ​​​ഗ്രേ​​​ഡോ അ​​​തി​​​ന് മു​​​ക​​​ളി​​​ലോ നേ​​​ടി വി​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് 2500 രൂ​​​പ വീ​​​ത​​​മാ​​​ണ് പ്ര​​​തി​​​വ​​​ര്‍​ഷം ന​​​ല്‍​കി വ​​​ന്നി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ല്‍ ഈ ​​​സ​​​ര്‍​ക്കാ​​​ര്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ വ​​​ന്ന ശേ​​​ഷം ഈ ​​​തു​​​ക 5,000 രൂ​​​പ​​​യാ​​​യി വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ക​​​യും മാ​​​ന​​​സി​​​ക വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന​​​വ​​​രു​​​ടെ മാ​​​ര്‍​ക്ക് നി​​​ബ​​​ന്ധ​​​ന എ​​​ടു​​​ത്തു​​​ക​​​ള​​​യു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.