കോ​വി​ഡ്: കു​വൈ​റ്റി​ലും ഡ​ൽ​ഹി​യി​ലു​മാ​യി ര​ണ്ടു മ​ല​യാ​ളി ന​ഴ്സു​മാ​ർ മ​രി​ച്ചു
കോ​വി​ഡ്: കു​വൈ​റ്റി​ലും  ഡ​ൽ​ഹി​യി​ലു​മാ​യി  ര​ണ്ടു മ​ല​യാ​ളി ന​ഴ്സു​മാ​ർ മ​രി​ച്ചു
Tuesday, May 26, 2020 1:01 AM IST
പ​ത്ത​നം​തി​ട്ട: കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട മ​ല​യാ​ല​പ്പു​ഴ പു​തു​ക്കു​ളം ജൈ​സ​ണ്‍ വി​ല്ല​യി​ൽ അ​ന്ന​മ്മ ചാ​ക്കോ (ഡെ​യ്സി - 59) യാ​ണ് മ​രി​ച്ച​ത്. കു​വൈ​റ്റി​ലെ അ​ൽ​ഷാ​ബ് മെ​ഡി​ക്ക​ൽ സെ​ന്‍​റ​റി​ൽ ഹെ​ഡ്ന​ഴ്സാ​യി​രു​ന്ന അ​ന്ന​മ്മ ചാ​ക്കോ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മ​ര​ണം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ് ചാ​ക്കോ. ഇ​ദ്ദേ​ഹം ഒ​രു​വ​ർ​ഷം മു​ന്പാ​ണ് മ​രി​ച്ച​ത്. മ​ക്ക​ൾ: ജെ​യ്സ​ണ്‍, സാ​റ (ഇ​രു​വ​രും കു​വൈ​റ്റ്). മ​രു​മ​ക​ൻ: ടെ​ൽ​സ​ണ്‍ (കു​വൈ​റ്റ്). പ​രേ​ത മാ​വേ​ലി​ക്ക​ര വെ​ട്ടി​യാ​ർ സ്വ​ദേ​ശി എം.​ഒ. പ​ത്രോ​സി​ന്‍റെ മ​ക​ളാ​ണ്.


ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട വ​ള്ളി​ക്കോ​ട് കോ​ട്ട​യം പാ​റ​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ അം​ബി​ക (46) മ​രി​ച്ചു. ഡ​ൽ​ഹി ക​ൽ​റ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി​രു​ന്നു. അ​വി​ടെ കോ​വി​ഡ് രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രോ​ഗം പ​ട​ർ​ന്ന​തെ​ന്നു ക​രു​തു​ന്നു. സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അം​ബി​ക ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ്: സ​നി​ൽ കു​മാ​ർ മ​ലേ​ഷ്യ​യി​ൽ ഖ​ത്ത​ർ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. മ​ക്ക​ൾ: അ​ഖി​ൽ, ഭാ​ഗ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.