കാ​രി​ത്താ​സിൽ നാ​ലു മാ​സം പ്രാ​യ​മു​ള്ള കുഞ്ഞിന് അപൂർവ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ
Tuesday, May 26, 2020 11:55 PM IST
കോ​​ട്ട​​യം: നാ​​ലു മാ​​സം പ്രാ​​യ​​മു​​ള്ള ശി​​ശു​​വി​​നു ഹൃ​​ദ​​യ ശ​​സ്ത്ര​​ക്രി​​യ​​യി​ലൂ​ടെ രോ​​ഗ​​മു​​ക്തി പ്ര​​ധാ​​നം ചെ​​യ്തു തെ​​ള്ള​​കം കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി. മു​​ണ്ട​​ക്ക​​യം സ്വ​​ദേ​​ശി​​ക​​ളു​​ടെ കുട്ടിക്കാണ് പീ​​ഡി​​യാ​​ട്രി​​ക് ഹാ​​ർ​​ട്ട് സ​​ർ​​ജ​​റി​​യി​​ലൂ​​ടെ പു​​തു​​ജീ​​വ​​ൻ സാ​​ധ്യ​​മാ​​യ​​ത്.

കു​​ഞ്ഞി​​ന് അ​​ടി​​ക്ക​​ടി​​യു​​ള്ള ന്യൂ​​മോ​​ണി​​യ​​യും ശ്വാ​​സ​​കോ​​ശ​​ത്തി​​ലെ നീ​​ർ​​ക്കെ​​ട്ടു​​മാ​​യി ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​ണു വി​​ദ​​ഗ്ധ ചി​​കി​​ത്സ​​ക്കാ​​യി കാ​​രി​​ത്താ​​സ് ശി​​ശു​​രോ​​ഗ വി​​ഭാ​​ഗ​​ത്തെ​​ത്തി​​യ​​ത്. ഹൃ​​ദ​​യ​​ഭി​​ത്തി​​യി​​ലെ ദ്വാ​​രം മൂ​​ല​​മാ​ണു കു​​ഞ്ഞി​​ന്‍റെ നി​​ല വ​​ഷ​​ളാ​​യ​​തെ​​ന്നു മ​​ന​​സി​​ലാ​​ക്കി​ അ​​ടി​​യ​​ന്ത​ര​​മാ​​യി പീ​​ഡി​​യാ​​ട്രി​​ക് കാ​​ർ​​ഡി​​യാ​​ക് തൊ​​റാ​​സി​​ക് സ​​ർ​​ജ​​ൻ ഡോ. ​​വി​​നീ​ത വി. ​​നാ​​യ​​ർ, കാ​​ർ​​ഡി​​യാ​​ക് അ​​ന​സ്തേ​​ഷ്യോ​​ള​​ജി​​സ്റ്റ് ഡോ. ​​നി​​ഷ പാ​​റ്റാ​​നി എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഡോ. ​​രാ​​ജേ​​ഷ് എം. ​​രാ​​മ​​ൻ​​കു​​ട്ടി, ഡോ. ​​സാ​​ജ​​ൻ തോ​​മ​​സ്, എ​​സ്. വെ​​ങ്കി​​ടേ​​ശ്വ​​ര​​ൻ, ഡോ. ​​ജോ​​ബി കെ. ​​തോ​​മ​​സ്, ഡോ. ​​സു​​നു ജോ​​ണ്‍ എ​​ന്നി​​വ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ശാ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി ദ്വാ​​രം അ​​ട​​ച്ചു. ഓ​​പ്പ​​റേ​​ഷ​​നു​​ശേ​​ഷം പൂ​​ർ​​ണ​​മാ​​യി സു​​ഖം പ്രാ​​പി​​ച്ച കു​​ഞ്ഞു ആ​​ശു​​പ​​ത്രി വി​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.