സൂ​ര​ജി​നെ​തി​രേ പാ​ന്പി​നെ കൈ​വ​ശംവ​ച്ച​തി​നും കേ​സ്
സൂ​ര​ജി​നെ​തി​രേ പാ​ന്പി​നെ  കൈ​വ​ശംവ​ച്ച​തി​നും കേ​സ്
Wednesday, May 27, 2020 12:40 AM IST
അ​ഞ്ച​ൽ: ഉ​ത്ര​യെ (25) മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ ഉ​പ​യോ​ഗി​ച്ചു ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഭ​ര്‍​ത്താ​വ് സൂ​ര​ജി​നെ​തി​രേ കു​രു​ക്ക് മു​റു​ക്കി വ​നംവ​കു​പ്പും.

സം​ഭ​വ​ത്തി​ല്‍ വ​നംവ​കു​പ്പും പ്ര​ത്യേ​കം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത​മാ​യി പാ​മ്പി​നെ കൈ​വ​ശം വ​യ്ക്കു​ക, കൈ​മാ​റ്റം ചെ​യ്യു​ക, പാ​മ്പി​നെ കൊ​ല​പാ​ത​കം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ​വ​യ്ക്കാ​ണു വ​നംവ​കു​പ്പ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

വ​നംവ​കു​പ്പ് അ​ഞ്ച​ല്‍ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ബി.​ആ​ർ. ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ്ഥ​ല​ത്ത് എ​ത്തി​യ വ​ന​പാ​ല​ക സം​ഘം ഇ​തു സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച സൂ​ര​ജി​ന്‍റെ സു​ഹൃ​ത്തും ര​ണ്ടാം​പ്ര​തി​യുമായ സു​രേ​ഷി​ന്‍റെ പാ​രി​പ്പ​ള്ളി​യി​ലെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൂ​ര്‍​ഖ​ന്‍ അ​ട​ക്ക​മു​ള്ള പാ​മ്പു​ക​ളെ വ​നം വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു.


പാ​മ്പി​നെ പി​ടി​ക്കാ​ന്‍ ഉ​പാ​ധി​ക​ളോ​ടെ അ​നു​മ​തി ഉ​ണ്ടെ​ങ്കി​ലും ഇ​ത് സൂ​ക്ഷി​ക്കു​ന്ന​തി​നോ, കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നോ ക്രൂ​ര​കൃ​ത്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​നോ അ​നു​മ​തി​യി​ല്ല എ​ന്നി​രി​ക്കെ പ്ര​തി​ക​ള്‍​ക്കെ​തി​രെ​ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​ണ് വ​നംവ​കു​പ്പ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

സ​നി​ൽ​കു​മാ​ർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.