ഓ​​റ​​ഞ്ച് ബു​​ക്കി’​​ൽ ഇ​​ടം നേ​​ടി എം​​ജി യൂണിവേഴ്സിറ്റി ഐ​​യു​​സി​​ഡി​​എ​​സ്
Wednesday, May 27, 2020 11:54 PM IST
കോട്ട​​യം: ദു​​ര​​ന്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രു​​ടെ സു​​ര​​ക്ഷ ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​തി​​നും ര​​ക്ഷാ​​പ​​ദ്ധ​​തി ത​​യാ​​റാ​​ക്കാ​​നും ബ​​ന്ധ​​പ്പെ​​ടേ​​ണ്ട വി​​ദ​​ഗ്ധ സ്ഥാ​​പ​​ന​​മാ​​യി എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ഇ​​ന്‍റ​​ർ​​യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ ഡി​​സെ​​ബ​​ലി​​റ്റി സ്റ്റ​​ഡീ​​സി​​നെ (ഐ​​യു​​സി​​ഡി​​എ​​സ്) ഉ​​ൾ​​പ്പെ​​ടു​​ത്തി സം​​സ്ഥാ​​ന ദു​​ര​​ന്ത നി​​വാ​​ര​​ണ അ​​തോ​​റി​​റ്റി​​യു​​ടെ ഓ​​റ​​ഞ്ച് ബു​​ക്ക് പു​​റ​​ത്തി​​റ​​ങ്ങി.

സം​ ​സ്ഥാ​​ന​​ത്തെ ഈ ​​വ​​ർ​​ഷ​​ത്തെ കാ​​ല​​വ​​ർ​​ഷ-​​തു​​ലാ​​വ​​ർ​​ഷ മു​​ന്നൊ​​രു​​ക്ക ദു​​ര​​ന്ത പ്ര​​തി​​ക​​ര​​ണ മാ​​ർ​​ഗ​​രേ​​ഖ​​യാ​​ണ് ഓ​​റ​​ഞ്ച് ബു​​ക്ക്. സം​​സ്ഥാ​​ന ദു​​ര​​ന്ത നി​​വാ​​ര​​ണ അ​​തോ​​റി​​റ്റി​​യാ​​ണ് മാ​​ർ​​ഗ​​രേ​​ഖ ത​​യാ​​റാ​​ക്കു​​ന്ന​​ത്. ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രു​​ടെ സു​​ര​​ക്ഷ ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​തി​​നും ദു​​ര​​ന്ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ നി​​ന്ന് ര​​ക്ഷി​​ക്കു​​ന്ന​​തി​​നു​​മാ​​യി പ്ര​​ത്യേ​​ക പ​​ദ്ധ​​തി ത​​യാ​​റാ​​ക്കാ​​ൻ ഐ​​യു​​സി​​ഡി​​എ​​സി​​നെ സ​​മീ​​പി​​ക്കാം. ഭി​​ന്ന​​ശേ​​ഷി സം​​യോ​​ജി​​ത ദു​​ര​​ന്ത ല​​ഘൂ​​ക​​ര​​ണ-​​നി​​വാ​​ര​​ണ മേ​​ഖ​​ല​​യി​​ൽ ഐ​​യു​​സി​​ഡി​​എ​​സ് ന​​ട​​പ്പാ​​ക്കി​​യ പ​​ദ്ധ​​തി​​ക​​ൾ രാ​​ജ്യാ​​ന്ത​​ര ശ്ര​​ദ്ധ നേ​​ടി​​യി​​രു​​ന്നു. ഐ​​ക്യ​​രാ​​ഷ്ട്ര​​സ​​ഭ​​യും ലോ​​ക​​ബാ​​ങ്കും രാ​​ജ്യാ​​ന്ത​​ര ഏ​​ജ​​ൻ​​സി​​ക​​ളും ത​​യാ​​റാ​​ക്കി​​യ പോ​​സ്റ്റ് ഡി​​സാ​​സ്റ്റ​​ർ നീ​​ഡ് അ​​സ​​സ്മെ​​ന്‍റ് റി​​പ്പോ​​ർ​​ട്ടി​​ലും ഐ​​യു​​സി​​ഡി​​എ​​സി​​ന്‍റെ സേ​​വ​​ന​​ങ്ങ​​ൾ ഇ​​ടം​​നേ​​ടി​​യി​​രു​​ന്നു.

വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് ഫോ​​ണ്‍: 9495213248 . ഇ​​മെ​​യി​​ൽ: iucds [email protected] ail.com.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.