ഉ​​ദ്യോ​​ഗ​​സ്ഥ ത​​ല​​ത്തി​​ൽ വ​​ൻ അ​​ഴി​​ച്ചു​​പ​​ണി; വേണുവിന് സ്ഥാനചലനം
ഉ​​ദ്യോ​​ഗ​​സ്ഥ ത​​ല​​ത്തി​​ൽ വ​​ൻ അ​​ഴി​​ച്ചു​​പ​​ണി; വേണുവിന് സ്ഥാനചലനം
Thursday, May 28, 2020 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ റ​​​വ​​​ന്യൂ മ​​​ന്ത്രി​​​യോടും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യോടും ഇ​​​ട​​​ഞ്ഞു​​നി​​​ന്ന ഡോ.​​ വി. വേ​​​ണു​​​വി​​​നെ റ​​​വ​​​ന്യൂ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തു​​നി​​​ന്നു നീ​​​ക്കി. ആ​​​സൂ​​​ത്ര​​​ണ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യാ​​​ണു പു​​​തി​​​യ നി​​​യ​​​മ​​​നം. പ​​​ക​​​രം റ​​​വ​​​ന്യൂ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡോ. ​​​എ. ജ​​​യ​​​തി​​​ല​​​കി​​​നെ നി​​​യ​​​മി​​​ച്ചു.​ ഹൗ​​​സിം​​​ഗ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യും ഇ​​​ദ്ദേ​​​ഹം വ​​​ഹി​​​ക്കും.
ഡോ. ​​​വി​​​ശ്വാ​​​സ് മേ​​​ത്ത ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​കു​​​ന്ന ഒ​​​ഴി​​​വി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​ - വി​​​ജി​​​ല​​​ൻ​​​സ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ടി. ​​​കെ. ജോ​​​സി​​​നെ നി​​​യ​​​മി​​​ക്കാ​​​നും മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. ജ​​​ല​​​വി​​​ഭ​​​വം, കോ​​​സ്റ്റ​​​ല്‍ ഷി​​​പ്പിം​​​ഗ് ആ​​​ന്‍​ഡ് ഇ​​​ന്‍​ലാ​​​ന്‍​ഡ് നാ​​​വി​​​ഗേ​​​ഷ​​​ന്‍ എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല കൂ​​​ടി ഇ​​​ദ്ദേ​​​ഹം വ​​​ഹി​​​ക്കും. പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു ജോ​​​സ്.

മു​​​ൻ​​​പ് സ​​​ര്‍​വേ ആ​​​ന്‍​ഡ് ലാ​​​ന്‍​ഡ് റി​​​ക്കാ​​​ര്‍​ഡ്സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി.​​​ആ​​​ര്‍. പ്രേം​​​കു​​​മാ​​​റി​​​നെ മാ​​​റ്റി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്ന​​​ങ്ങ​​​ളാ​​ണു റ​​​വ​​​ന്യു, റീ​​​ബി​​​ല്‍​ഡ് കേ​​​ര​​​ള സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു വേ​​​ണു​​​വി​​​നെ മാ​​​റ്റാ​​​ൻ കാ​​​ര​​​ണം. വേ​​​ണു​​​വി​​​നെ ആ​​​സൂ​​​ത്ര​​​ണ​​​വും സാ​​​മ്പ​​​ത്തി​​​ക​ കാ​​​ര്യ​​​വും വ​​​കു​​​പ്പ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യാ​​​ണു മാ​​​റ്റി നി​​​യ​​​മി​​​ച്ച​​​ത്. പ്ലാ​​​നിം​​​ഗ് ബോ​​​ര്‍​ഡ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ​​​യും സാം​​​സ്കാ​​​രി​​​ക​​​കാ​​​ര്യ (ആ​​​ര്‍​ക്കി​​​യോ​​​ള​​​ജി, ആ​​​ര്‍​ക്കൈ​​​വ്സ് ആ​​​ന്‍​ഡ് മ്യൂ​​​സി​​​യം) വ​​​കു​​​പ്പ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​ക​​​ള്‍കൂ​​​ടി ഇ​​​ദ്ദേ​​​ഹം വ​​​ഹി​​​ക്കും. കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ല്‍ എം​​​ഡി അ​​​ല്‍​കേ​​​ഷ് കു​​​മാ​​​ര്‍ശ​​​ര്‍​മ സ്പെ​​​ഷ​​​ല്‍ പ്രൊ​​​ജ​​​ക്ട്സ്, കൊ​​​ച്ചി-​​​ബം​​​ഗ​​​ളൂ​​​രു ഇ​​​ൻ​​​ഡ​​​സ്ട്രീ​​​യ​​​ല്‍ കോ​​​റി​​​ഡോ​​​ര്‍ എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ അ​​​ഡീ​​​ഷ​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ​​​യും കൊ​​​ച്ചി സ്മാ​​​ര്‍​ട് സി​​​റ്റി​​​യു​​​ടെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റു​​​ടെ ചു​​​മ​​​ത​​​ല​​​ക​​​ളും വ​​​ഹി​​​ക്കും.

മ​​​ത്സ്യ​​​ബ​​​ന്ധ​​​ന പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഇ​​​ഷി​​​താ റോ​​​യി​​​യെ അ​​​ഗ്രി​​​ക​​​ള്‍​ച്ച​​​ര്‍ പ്രൊ​​​ഡ​​​ക്ഷ​​​ന്‍ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു. കൃ​​​ഷി പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ചു​​​മ​​​ത​​​ല കൂ​​​ടി ഇ​​​വ​​​ര്‍ വ​​​ഹി​​​ക്കും.

പ​​​ട്ടി​​​ക​​​ജാ​​​തി-​​​വ​​​ര്‍​ഗ വി​​​ക​​​സ​​​ന പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി​​​ശ്വ​​​നാ​​​ഥ് സി​​​ന്‍​ഹ​​​യെ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ (അ​​​ര്‍​ബ​​​ന്‍) പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ക്കി.

അ​​​വ​​​ധി ക​​​ഴി​​​ഞ്ഞു തി​​​രി​​​കെ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന പു​​​നീ​​​ത് കു​​​മാ​​​റി​​​നെ പ​​​ട്ടി​​​ക​​​ജാ​​​തി-​​​വ​​​ര്‍​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ക്കും. പി​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ ക്ഷേ​​​മ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യും, കെ.​​​എ​​​ന്‍. സ​​​തീ​​​ഷ് സ​​​ര്‍​വീ​​​സി​​​ല്‍ നി​​​ന്നും 31ന് ​​​വി​​​ര​​​മി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് പാ​​​ര്‍​ല​​​മെ​​​ന്‍റ​​​റി കാ​​​ര്യ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധി​​​ക​​​ചു​​​മ​​​ത​​​ല​​​യും ഇ​​​ദ്ദേ​​​ഹം വ​​​ഹി​​​ക്കും.


മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ സെ​​​ക്ര​​​ട്ട​​​റി ടി​​​ങ്കു ബി​​​സ്വാ​​​ള്‍ നി​​​ല​​​വി​​​ലു​​​ള്ള ചു​​​മ​​​ത​​​ല​​​ക​​​ള്‍​ക്കു പു​​​റ​​​മേ മ​​​ത്സ്യ​​​ബ​​​ന്ധ​​​നം, മൃ​​​ഗ​​​ശാ​​​ല, കാ​​​യി​​​ക യു​​​വ​​​ജ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല കൂ​​​ടി വ​​​ഹി​​​ക്കും.
ഊ​​​ര്‍​ജ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ബി. അ​​​ശോ​​​കി​​​നെ ജ​​​ല​​​വി​​​ഭ​​​വ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു.
ഡി​​​എ​​​ഫ്എ​​​ഫ്ടി പ​​​രി​​​ശീ​​​ല​​​നം ക​​​ഴി​​​ഞ്ഞ് തി​​​രി​​​കെ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന മു​​​റ​​​യ്ക്കു ഡോ. ​​​ദി​​​നേ​​​ശ് അ​​​റോ​​​റ​​​യെ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ക്കും. ഇ​​​ദ്ദേ​​​ഹം ഊ​​​ര്‍​ജ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ചു​​​മ​​​ത​​​ല​​കൂ​​​ടി വ​​​ഹി​​​ക്കും.

അ​​​വ​​​ധി ക​​​ഴി​​​ഞ്ഞു തി​​​രി​​​കെ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന മു​​​റ​​​യ്ക്കു കെ​​​എ​​​സ്ടി​​​പി പ്രോ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​ര്‍ എം.​​​ജി. രാ​​​ജ​​​മാ​​​ണി​​​ക്യ​​​ത്തെ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ക്കും.
മ​​​ത്സ്യ​​​ബ​​​ന്ധ​​​ന വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ​​​സ്. വെ​​​ങ്ക​​​ടേ​​​ശ​​​പ​​​തി​​​യെ കേ​​​ര​​​ളാ വാ​​​ട്ട​​​ര്‍ അ​​​ഥോ​​​റി​​​റ്റി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​ക്കി.

ഉ​​​ദ്യോ​​​ഗ​​​സ്ഥ ഭ​​​ര​​​ണ പ​​​രി​​​ഷ്കാ​​​ര (ഔ​​​ദ്യോ​​​ഗി​​​ക ഭാ​​​ഷ) വ​​​കു​​​പ്പ് ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​പി. സു​​​രേ​​​ഷ് ബാ​​​ബു സ​​​ര്‍​വീ​​​സി​​​ല്‍നി​​​ന്ന് മേ​​​യ് 31ന് ​​​വി​​​ര​​​മി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ ഭ​​​ര​​​ണ പ​​​രി​​​ഷ്കാ​​​ര (ഔ​​​ദ്യോ​​​ഗി​​​ക ഭാ​​​ഷ) സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധി​​​ക​​​ചു​​​മ​​​ത​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ ഭ​​​ര​​​ണ പ​​​രി​​​ഷ്കാ​​​ര സെ​​​ക്ര​​​ട്ട​​​റി കെ. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ ഭ​​​ട്ട് വ​​​ഹി​​​ക്കും.

ഫു​​​ഡ് സേ​​​ഫ്റ്റി ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എ.​​​ആ​​​ര്‍. അ​​​ജ​​​യ​​​കു​​​മാ​​​റി​​​നു കേ​​​ര​​​ളാ മെ​​​ഡി​​​ക്ക​​​ല്‍ സ​​​ര്‍​വീ​​​സ​​​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ല്‍​കും.

ജ​​​ല​​​നി​​​ധി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജോ​​​ഷി​​​മൃ​​​ണ്‍​മ​​​യി ശ​​​ശാ​​​ങ്കി​​​നെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ സ്റ്റാ​​​ഫ് ഓ​​​ഫീ​​​സ​​​റാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ക്കും. എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ല​​​നി​​​ധി, ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ല​​​വി​​​ഭ​​​വ (നാ​​​ഷ​​​ണ​​​ല്‍ ഹൈ​​​ഡ്രോ​​​ള​​​ജി & ഡ്രി​​​പ്പ് പ്രോ​​​ജ​​​ക്ട്സ് & വാ​​​ട്ട​​​ര്‍ റി​​​സോ​​​ഴ്സ​​​സ് പ്രോ​​​ജ​​​ക്ട്സ് അ​​​ണ്ട​​​ര്‍ റീ​​​ബി​​​ല്‍​ഡ് കേ​​​ര​​​ള ഇ​​​നീ​​​ഷ്യേ​​​റ്റീ​​​വ്) വ​​​കു​​​പ്പ് എ​​​ന്നീ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​ക​​​ള്‍കൂ​​​ടി ഇ​​​വ​​​ര്‍ തു​​​ട​​​ര്‍​ന്നും വ​​​ഹി​​​ക്കും.

സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ന​​​ര​​​സിം​​​ഹു​​​ഗാ​​​രി ടി.​​​എ​​​ല്‍. റെ​​​ഡ്ഡി​​​യെ ര​​​ജി​​​സ്ട്രാ​​​ര്‍ ഓ​​​ഫ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റീ​​​സ് ആ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു.

പൊ​​​തു​​​ഭ​​​ര​​​ണ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ഹ​​​രി​​​ത വി. ​​​കു​​​മാ​​​റി​​​നു സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​കൂ​​​ടി ന​​​ല്‍​കി.

പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ സ്റ്റാ​​​ഫ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യ ഡോ. ​​​രേ​​​ണു​​​രാ​​​ജി​​​നെ ന​​​ഗ​​​ര​​​കാ​​​ര്യ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.