മായം കണ്ടുപിടിക്കാൻ സ​ഞ്ച​രി​ക്കു​ന്ന ല​ബോ​റ​ട്ട​റി​ക​ള്‍ വരുന്നു
മായം കണ്ടുപിടിക്കാൻ സ​ഞ്ച​രി​ക്കു​ന്ന ല​ബോ​റ​ട്ട​റി​ക​ള്‍ വരുന്നു
Thursday, May 28, 2020 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ക്ഷ​​​ണ പ​​​ദാ​​​ര്‍​ഥ​​​ങ്ങ​​​ളി​​​ലെ മാ​​​യം ക​​​ണ്ടു​​​പി​​​ടി​​ക്കാ​​​നു​​​ള്ള ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ ല​​​ബോ​​​റ​​​ട്ട​​​റി​​​ക​​​ളു​​​ടെ ഫ്ളാ​​​ഗ് ഓ​​​ഫ് ആ​​​രോ​​​ഗ്യ​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ നി​​​ര്‍​വ​​​ഹി​​​ച്ചു.

ആകെയുള്ള അ​​​ഞ്ചു ലബോറ ട്ട റികളിൽ മൂന്നെണ്ണത്തിൽ ‍ ഭ​​​ക്ഷ്യ​​വ​​​സ്തു​​​ക്ക​​​ളു​​​ടെ രാ​​​സ​​​പ​​​ര​​​വും മൈ​​​ക്രോബ​​​യോ​​​ള​​​ജി​​​ക്ക​​​ല്‍ പ്ര​​​കാ​​​ര​​​മു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും മ​​​റ്റ് ര​​​ണ്ട് ലാ​​​ബു​​​ക​​​ളി​​​ല്‍ രാ​​​സ​​​പ​​​ര​​​മാ​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ക്കാ​​ൻ ക​​​ഴി​​​യും.

ഈ ​​​ലാ​​​ബു​​​ക​​​ളി​​​ല്‍ വെ​​​ളി​​​ച്ച​​​ണ്ണ​​​യു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​നു​​​ള​​​ള റി​​​ഫ്രാ​​​ക്ടോ​​​മീ​​​റ്റ​​​ര്‍, ഭ​​​ക്ഷ​​​ണത്തി​​​ലെ പൂ​​​പ്പ​​​ല്‍ ബാ​​​ധ​​​മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന അ​​​ഫ്ളോ​​​ടോ​​​ക്സി​​​ന്‍ എ​​​ന്ന വി​​​ഷാം​​​ശം ക​​​ണ്ടു​​​പി​​​ടി​​ക്കാ​​​നു​​​ള​​​ള റാ​​​പ്ട​​​ര്‍ (Raptor) എ​​​ന്ന ഉ​​​പ​​​ക​​​ര​​​ണം, വെ​​​ള​​​ള​​​ത്തി​​​ലെ പി.​​​എ​​​ച്ച് ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​നു​​​ള​​​ള പി.​​​എ​​​ച്ച് മീ​​​റ്റ​​​ര്‍, പാ​​​ലി​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം പ​​​രി​​​ശോ​​​ധി​​ക്കാ​​നു​​​ള​​​ള മി​​​ല്‍​ക്ക് അ​​​ന​​​ലൈ​​​സ​​​ര്‍, എ​​​ണ്ണ​​​ക​​​ളു​​​ടെ കാ​​​ല​​​പ്പ​​​ഴ​​​ക്കം ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​നു​​​ള​​​ള ഫ്രൈ​​​ഓ​​​യി​​​ല്‍ മോ​​​ണി​​​റ്റ​​​ര്‍ എ​​​ന്നീ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ഉ​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.