മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍​ക്കു 10 ല​ക്ഷം വീതം ന​ല്‍​ക​ണം: യു​ഡി​എ​ഫ്
Thursday, May 28, 2020 12:49 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ്-19 ബാ​​​ധി​​​ച്ച് മ​​​രി​​​ച്ച കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ ബ​​​ന്ധു​​​ക്ക​​​ള്‍​ക്ക് 10 ല​​​ക്ഷം രൂ​​​പ വീ​​​തം സാ​​​മ്പ​​​ത്തി​​​ക​​​സ​​​ഹാ​​​യം ന​​​ല്‍​ക​​​ണ​​​മെ​​​ന്നു യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ എം​​​പി. ഗ​​​ള്‍​ഫ് മേ​​​ഖ​​​ല​​​യി​​​ല്‍ മാ​​​ത്രം 103 പേ​​​രാ​​​ണ് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​​രി​​​ച്ച​​​ത്. ഇ​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ അ​​​വി​​​ടെ ത​​​ന്നെ സം​​​സ്‌​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്. കു​​​ടും​​​ബ​​​ങ്ങ​​​ളെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി സ​​​ഹാ​​​യി​​​ക്കാ​​​നു​​​ള്ള ധാ​​​ര്‍​മി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം സ​​​ര്‍​ക്കാ​​​രി​​​നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്ത് പ​​​ല​​​യി​​​ട​​​ത്തും ഇ​​​ന്‍​സ്റ്റി​​റ്റ്യൂ​​​ഷ​​​ന്‍ ക്വാ​​​റ​​​ന്‍റൈ​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ പോ​​​ലു​​​മി​​​ല്ല.


പാ​​​ല​​​ക്കാ​​​ട് ഇ​​​റ്റ​​​ലി​​​യി​​​ല്‍നി​​​ന്നെ​​​ത്തി​​​യ 27 പേ​​​രെ താ​​​മ​​​സി​​​പ്പി​​​ച്ച ക്വാ​​​റ​​​ന്‍റൈ​​​ന്‍ കേ​​​ന്ദ്ര​​​ത്തി​​​ല്‍ ഒ​​​രു ബ​​​ക്ക​​​റ്റും ഒ​​​രു മ​​​ഗും മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ക്വാ​​​റന്‍റൈൻ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ അ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളും അ​​​പ​​​ര്യാ​​​പ്ത​​​ത​​​യും ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ച​​​പ്പോ​​​ള്‍ വ​​​രു​​​ന്ന​​​വ​​​ര്‍​ക്കെ​​​ല്ലാം സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്ക​​​ല​​​ല്ല ന​​​മ്മു​​​ടെ പ​​​ണി എ​​​ന്നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ല്‍​കി​​​യ​​​തെ​​ന്നും ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ കു​​റ്റ​​പ്പെ​​ടു​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.