മികച്ച ശന്പളം ഉപേക്ഷിച്ച് രണ്ട് എ​ന്‍​ജി​നി​യ​റിം​ഗ് ബിരുദധാരിണികൾ സ​മ​ര്‍​പ്പി​ത ജീ​വി​ത​ത്തി​ലേ​ക്ക്
മികച്ച ശന്പളം ഉപേക്ഷിച്ച് രണ്ട് എ​ന്‍​ജി​നി​യ​റിം​ഗ്  ബിരുദധാരിണികൾ സ​മ​ര്‍​പ്പി​ത ജീ​വി​ത​ത്തി​ലേ​ക്ക്
Friday, May 29, 2020 1:07 AM IST
കൊ​​​ച്ചി: മി​​​ക​​​ച്ച ശ​​​മ്പ​​​ള​​​മു​​​ള്ള ഐ​​​ടി ക​​​മ്പ​​​നി​​​ക​​​ളി​​​ലെ ജോ​​​ലി ഉ​​​പേ​​​ക്ഷി​​​ച്ചു സ​​​മ​​​ര്‍​പ്പി​​​ത​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ മ​​​ഹി​​​ത​​​ധാ​​​ര​​​ക​​​ളി​​​ല്‍ ചു​​​വ​​​ടു​​​റ​​​പ്പി​​​ച്ച് എ​​​ന്‍​ജി​​​നി​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​രി​​ക​​ളാ​​യ ര​​​ണ്ടു യു​​​വ​​​തി​​​ക​​​ള്‍. സി​​​സ്റ്റ​​​ര്‍ അ​​​ഞ്ജു റോ​​​സും സി​​​സ്റ്റ​​​ര്‍ ടി​​​സ മ​​​ണി​​​പ്പാ​​​ട​​​വു​​​മാ​​​ണ് എ​​​ന്‍​ജി​​​നി​​യ​​​റിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ല്‍നി​​​ന്നു ആ​​​രാ​​​ധ​​​നാ സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ല്‍ (എ​​​സ്എ​​​ബി​​​എ​​​സ്) അം​​​ഗ​​​ങ്ങ​​​ളാ​​​യി സ​​​ന്യാ​​​സ​​​ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കെ​​​ത്തി​​​യ​​​ത്. ഇ​​​രു​​​വ​​​രു​​​ടെ​​​യും സ​​​ന്യാ​​​സ​​​വ​​​സ്ത്ര സ്വീ​​​ക​​​ര​​​ണ​​​വും പ്ര​​​ഥ​​​മ വ്ര​​​ത​​​വാ​​​ഗ്ദാ​​​ന​​​വും ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സം ക​​​ള​​​മ​​​ശേ​​​രി​​​യി​​​ല്‍ എ​​​സ്എ​​​ബി​​​എ​​​സ് പ്രൊ​​​വി​​​ന്‍​ഷ്യ​​​ൽ ഹൗ​​​സി​​​ല്‍ ന​​​ട​​​ന്നു.

പെ​​​രു​​​മ്പാ​​​വൂ​​​ര്‍ വ​​​ല്ലം ച​​​ക്കു​​​ങ്ങ​​​ല്‍ അ​​​ഗ​​​സ്റ്റി​​​ന്‍റെ​​​യും ആ​​​നീ​​​സി​​​ന്‍റെ​​​യും ഇ​​​ള​​​യ മ​​​ക​​​ളാ​​​ണു സി​​​സ്റ്റ​​​ര്‍ അ​​​ഞ്ജു. കൃ​​​ഷി​​​ക്കാ​​​ര​​​നാ​​​ണു പി​​​താ​​​വ്. സ​​​ഹോ​​​ദ​​​രി​​​യു​​​ടെ വി​​​വാ​​​ഹം ക​​​ഴി​​​ഞ്ഞു. ഉ​​​ദ​​​യ​​​നാ​​​പു​​​രം മ​​​ണി​​​പ്പാ​​​ടം വ​​​ര്‍​ഗീ​​​സി​​​ന്‍റെ​​​യും റീ​​​നി​​​യു​​​ടെ​​​യും മ​​​ക​​​ളാ​​ണു ടി​​​സ​. കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​രാ​​​ണു പി​​​താ​​​വ് വ​​​ര്‍​ഗീ​​​സ്. സി​​​എ​​​ക്കാ​​​രി​​​യാ​​​യ ഏ​​​ക​​​സ​​​ഹോ​​​ദ​​​രി വി​​​വാ​​​ഹി​​​ത​​​യാ​​​ണ്.


ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ലി​​​ന്‍റെ കാ​​​ര്‍​മി​​​ക​​​ത്വ​​​ത്തി​​​ല്‍ മ​​​റ്റു മൂ​​​ന്നു സ​​​ന്യാ​​​സാ​​​ര്‍​ഥി​​​നി​​​ക​​​ള്‍​ക്കൊ​​​പ്പ​​​മാ​​​ണു സി​​​സ്റ്റ​​​ര്‍ അ​​​ഞ്ജു​​​വും സി​​​സ്റ്റ​​​ര്‍ ടി​​​സ​​​യും വ്ര​​​ത​​​വാ​​​ഗ്ദാ​​​നം ന​​​ട​​​ത്തി​​​യ​​​ത്. എ​​​ന്‍​ജി​​​നി​​യ​​​റിം​​​ഗ് രം​​​ഗ​​​ത്തു നി​​​ന്നു സ​​​മ​​​ര്‍​പ്പി​​​ത​​​ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ച്ച ഇ​​​രു​​​വ​​​രും ദൈ​​​വ​​​വി​​​ളി​​​രം​​​ഗ​​​ത്തു മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്ന് എ​​​സ്എ​​​ബി​​​എ​​​സ് പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​ര്‍ സി​​​സ്റ്റ​​​ര്‍ ആ​​​ന്‍​സി മാ​​​പ്പി​​​ള​​​പ്പ​​​റ​​​മ്പി​​​ല്‍ പ​​​റ​​​ഞ്ഞു.

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.