നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കണം: ബിജു പറയന്നിലം
Saturday, May 30, 2020 12:15 AM IST
കോട്ടയം: ജൂണിൽ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം ഉണ്ടാകണമെന്നു കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം.
കോവിഡ് രോഗവുമായി സമരസപ്പെട്ടു ജീവിക്കാൻ ജനങ്ങളെ ഒരുക്കുകയാണു വേണ്ടത്. ആരാധനാലയങ്ങളുടെ അധികാരികൾക്കു നിയന്ത്രണങ്ങൾ പാലിക്കാനുള്ള ഉത്തരവാദിത്തംനൽകി ആദ്യ ഘട്ടം ഒരു സമയം 50 പേർക്ക് അനുമതി നൽകിയോ ആരാധനാലയങ്ങളുടെ വിസ്തീർണത്തിന് ആനുപാതികമായി വിശ്വാസികളുടെ എണ്ണം നിജപ്പെടുത്തിയോ തുറക്കാൻ അനുവദിക്കണം. ഈശ്വരവിശ്വാസവും പ്രാർഥനാജീവിതവും മറ്റ് അവശ്യ ഘടകങ്ങൾ പോലെ ജനങ്ങൾക്ക് അത്യാവശ്യമാണെന്നു സർക്കാർ തിരിച്ചറിയണമെന്നും ബിജു പറയന്നിലം അഭ്യർഥിച്ചു.