കാർഷിക-സ്വർണ വാ​യ്പാ തി​രി​ച്ച​ട​വിനു ഓ​ഗ​സ്റ്റ് 31 വ​രെ സ​മ​യം ന​ൽ​ക​ണ​ം: മു​ഖ്യ​മ​ന്ത്രി
കാർഷിക-സ്വർണ വാ​യ്പാ  തി​രി​ച്ച​ട​വിനു ഓ​ഗ​സ്റ്റ് 31 വ​രെ  സ​മ​യം ന​ൽ​ക​ണ​ം: മു​ഖ്യ​മ​ന്ത്രി
Saturday, May 30, 2020 12:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​സാ​​​ൻ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡി​​​ല്ലാ​​​ത്ത​​​വ​​​ർ എ​​​ടു​​​ത്ത കാ​​​ർ​​​ഷി​​​ക വാ​​​യ്പ​​​യു​​​ടെ തി​​​രി​​​ച്ച​​​ട​​​വി​​​ന് ഓ​​​ഗ​​​സ്റ്റ് 31 വ​​​രെ സ​​​മ​​​യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര കൃ​​​ഷി​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​സിം​​​ഗ് ടൊ​​​മാ​​​റി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

കു​​​റ​​​ഞ്ഞ പ​​​ലി​​​ശ​​​നി​​​ര​​​ക്കി​​​ൽ കാ​​​ർ​​​ഷി​​​ക വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​ക്കു​​​ന്ന​​​തി​​​ന് ലോ​​​ക്ക്ഡൗ​​​ണ്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ജൂ​​​ണ്‍ 30 വ​​​രെ സാ​​​വ​​​കാ​​​ശം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് മാ​​​ർ​​​ച്ചി​​​ൽ സം​​​സ്ഥാ​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. അ​​​ത് പ​​​രി​​​ഗ​​​ണി​​​ച്ച് മെ​​​യ് 30 വ​​​രെ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, കി​​​സാ​​​ൻ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് ഇ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കി​​​ല്ല.


സ്വ​​​ർ​​​ണം പ​​​ണ​​​യം​​​വ​​​ച്ചും മ​​​റ്റും കൃ​​​ഷി​​​വാ​​​യ്പ എ​​​ടു​​​ത്ത ധാ​​​രാ​​​ളം പേ​​​ർ ഇ​​​തു​​​കാ​​​ര​​​ണം കൂ​​​ടി​​​യ പ​​​ലി​​​ശ ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രും. അ​​​തു​​​കൊ​​​ണ്ടാ​​​ണ് വാ​​​യ്പാ തി​​​രി​​​ച്ച​​​ട​​​വി​​​ന് ഓ​​​ഗ​​​സ്റ്റ് 31 വ​​​രെ സ​​​മ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.