ദുരന്ത പ്രതികരണ സേനയുടെ നാലു ടീമുകൾ കേരളത്തിലേക്ക്
Sunday, May 31, 2020 12:36 AM IST
തിരുവനന്തപുരം: കാലവ൪ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാലു സംഘം കേരളത്തിലേക്ക്. കേരളത്തില്‍ ഈ വര്‍ഷം ദേശീയ ദുരന്ത പ്രതികരണ സേനയുടെ 10 ടീമിനെ മുന്‍കൂട്ടി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മൊത്തം 28 ടീം സന്നദ്ധമായി നില്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ആദ്യസംഘമായി നാലു ടീമുകൾ കേരളത്തിലെത്തുമെന്ന് ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചു.
നിലവില്‍ തൃശൂരിലുള്ള ഒരു ടീമിനു പുറമെയാണ് നാലു സംഘം എത്തുന്നത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു ടീമില്‍ ശരാശരി 48 പേര് ആണ്.വയനാട്, ഇടുക്കി, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് ആദ്യസംഘം എത്തുക.