അ​ഞ്ചു ദി​വ​സം ശ​ക്ത​മാ​യ മ​ഴ
Sunday, May 31, 2020 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​ങ്ക​​​ളാ​​​ഴ്ച​​​യോ​​​ടെ കേ​​​ര​​​ള തീ​​​ര​​​ത്തി​​​ന​​​ടു​​​ത്താ​​​യി തെ​​​ക്കുകി​​​ഴ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. സം​​​സ്ഥാ​​​ന​​​ത്ത് അ​​​ടു​​​ത്ത അ​​​ഞ്ചു ദി​​​വ​​​സം ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​നും ക​​​ട​​​ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​മു​​​ള്ള സാ​​​ധ്യ​​​ത മു​​​ന്നി​​​ൽ​​​ക്ക​​​ണ്ട് മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്തണം. ഇ​​​നി​​​യൊ​​​ര​​​റി​​​യി​​​പ്പു​​​ണ്ടാ​​​കു​​​ന്ന​​​തു വ​​​രെ കേ​​​ര​​​ള തീ​​​ര​​​ത്തു​​നി​​​ന്നു ക​​​ട​​​ലി​​​ൽ പോ​​​കു​​​ന്ന​​​ത് നി​​​രോ​​​ധ​​​ിച്ചു.

ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെ​​​ടു​​​ക​​​യും ശ​​​ക്തി​​​പ്രാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്താ​​​ൽ അ​​​ഞ്ചു ദി​​​വ​​​സം കൊ​​​ണ്ട്, ന്യൂ​​​ന​​​മ​​​ർ​​​ദം ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്തേ​​​ക്ക് നീ​​​ങ്ങാ​​​നാ​​​ണ് സാ​​​ധ്യ​​​ത​​​.

അ​​​തേ​​​സ​​​മ​​​യം മ​​​ധ്യ-​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പം​​​കൊ​​​ണ്ട ര​​​ണ്ടാ​​​മ​​​ത്തെ ന്യൂ​​​ന​​​മ​​​ർ​​​ദം കേ​​​ര​​​ള​​​ത്തി​​​ന്‍റെ കാ​​​ലാ​​​വ​​​സ്ഥ​​​യെ ബാ​​​ധി​​​ക്കാ​​​നി​​​ട​​​യി​​​ല്ലെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.


ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ഒ​​​മാ​​​നി​​​ലെ സ​​​ലാ​​​ല​​​യി​​​ൽനി​​​ന്ന് 20ഉം യെ​​​മ​​​ൻ തീ​​​ര​​​ത്തുനി​​​ന്ന് 230ഉം കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​യി സ്ഥി​​​തി ചെ​​​യ്തി​​​രു​​​ന്ന ന്യൂ​​​ന​​​മ​​​ർ​​​ദം വ​​​ട​​​ക്കു പ​​​ടി​​​ഞ്ഞാ​​​റു ദി​​​ശ​​​യി​​​ലാ​​​ണ് സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​ത്. യെ​​​മ​​​ൻ തീ​​​ര​​​ത്തേ​​​ക്കു നീ​​​ങ്ങാ​​​നാ​​​ണു സാ​​​ധ്യ​​​ത. ​​​

പത്തു ജില്ലകളിൽ ഇന്നു യെല്ലോ അലർട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പാ​​​ല​​​ക്കാ​​​ട്, വ​​​യ​​​നാ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് ഒ​​​ഴി​​​കെ​​​യു​​​ള്ള പത്തു ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നു യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പ​​​ത്ത​​​നം​​​തി​​​ട്ട, പാ​​​ല​​​ക്കാ​​​ട്, വ​​​യ​​​നാ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ലും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.