മൂന്നാം ദിവസവും ബെ​വ്ക്യു ത​ക​രാ​റി​ൽ
Sunday, May 31, 2020 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യ​​​വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി ബെ​​​വ്കോ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ബെ​​​വ്ക്യു ആപ് മൂ​​​ന്നാം ദി​​​വ​​​സ​​​വും ത​​​ക​​​രാ​​​റി​​​ലാ​​​യി. ഇ​​​തോ​​​ടെ ക്യൂ​​​ ആ​​​ർ കോ​​​ഡ് സ്കാ​​​നിം​​​ഗ് ഒ​​​ഴി​​​വാ​​​ക്കി​​​ക്കൊ​​​ണ്ട് ഇ​​​ന്ന​​​ലെ ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മ​​​ദ്യ വി​​​ത​​​ര​​​ണ​​​ത്തി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി.

ആ​​​പ്പി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ വ​​​ന്ന​​​തോ​​​ടെ ക്യൂ​​​ ആ​​​ർ കോ​​​ഡ് സ്കാ​​​നിം​​​ഗ് ഒ​​​ഴി​​​വാ​​​ക്കി. പ​​​ക​​​രം ബു​​​ക്ക് ചെ​​​യ്ത​​​വ​​​രു​​​ടെ പ​​​ട്ടി​​​ക മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ക​​​യും ബു​​​ക്ക് ചെ​​​യ്ത​​​വ​​​ർ തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​യു​​​മാ​​​യി എ​​​ത്തി​​​യാ​​​ൽ മ​​​ദ്യം ന​​​ൽ​​​കു​​ക​​യും ചെ​​യ്യു​​ന്ന രീ​​​തി​​​യി​​​ലാണ് ക്ര​​​മീ​​​ക​​​ര​​​ണം ഒ​​​രു​​​ക്കി​​​യ​​​ത്. ഇ​​​തോ​​​ടെ ടോ​​​ക്ക​​​ണ്‍ ഇ​​​ല്ലാ​​​തെ​​​യു​​​ള്ള മ​​​ദ്യ​​​വി​​​ൽ​​​പ​​​ന പ​​​ല ബാ​​​റു​​​ക​​​ളി​​​ലും തു​​​ട​​​ർ​​​ന്ന​​​താ​​​യി ആ​​​ക്ഷേ​​​പ​​​മു​​​ണ്ട്.

ആ​​​പ് വ​​​ഴി പി​​​ൻ​​​കോ​​​ഡ് ന​​​ൽ​​​കി​​​യാ​​​ണു ടോ​​​ക്ക​​​ണ്‍ ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, മി​​​ക്ക ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള ബി​​​വ​​​റേ​​​ജ​​​സി​​​ലേ​​​ക്കു ടോ​​​ക്ക​​​ണ്‍ ന​​​ൽ​​​കാ​​​തെ ദൂ​​​ര​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലു​​​ള്ള ഒൗ​​​ട്ട്‌​​ലെ​​​റ്റു​​​ക​​​ളി​​​ലും ബാ​​​റു​​​ക​​​ളി​​​ലേ​​​ക്കു​​​മാ​​​ണ് ടോ​​​ക്ക​​​ണ്‍ ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന പ​​​രാ​​​തി​​​ ഉ​​​യ​​​ർ​​​ന്നു.
ഒൗ​​​ട്ട്‌​​ലെ​​​റ്റു​​​ക​​​ളി​​​ലും ബാ​​​റു​​​ക​​​ളി​​​ലും ഒ​​​രു​​​പോ​​​ലെ ഉ​​​പ​​​ഭോ​​​ക്താ​​ക്ക​​​ളെ എ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന ബെ​​​വ്കോ​​​യു​​​ടെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണ് പി​​​ൻ​​​കോ​​​ഡി​​​ന് 20 കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ലു​​​ള്ള കേ​​​ന്ദ്ര​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് ഫെ​​​യ​​​ർ​​​കോ​​​ഡ് ക​​​മ്പ​​നി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള ബി​​​വ​​​റേ​​​ജ് ഒൗ​​ട്ട്‌​​ലെ​​​റ്റി​​​ലേ​​​ക്കു ടോ​​​ക്ക​​​ണ്‍ ന​​​ൽ​​​കു​​​ന്ന​​​തി​​​നു പ​​​ക​​​രം ദൂ​​​ര​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലു​​​ള്ള ബാ​​​റു​​​ക​​​ളി​​​ലേ​​​ക്ക് ടോ​​​ക്ക​​​ണ്‍ ന​​​ൽ​​​കു​​​ന്ന​​​ത് ബാ​​​റു​​​ക​​​ളി​​​ലെ ക​​​ച്ച​​​വ​​​ടം കൂ​​​ട്ടാ​​​ൻ ന​​​ട​​​ത്തു​​​ന്ന നീ​​​ക്ക​​​മാ​​​ണെ​​​ന്നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ ആ​​​രോ​​​പ​​​ണം.


സ​​​ന്പൂ​​​ർ​​​ണ ലോ​​​ക്ക് ഡൗ​​​ണ്‍ ആ​​​യ​​​തി​​​നാ​​​ൽ ഇ​​​ന്നും ഒ​​​ന്നാം തീ​​​യ​​​തി ആ​​​യ​​​തി​​​നാ​​​ൽ നാ​​​ളെ​​​യും സം​​​സ്ഥാ​​​ന​​​ത്ത് മ​​​ദ്യ​​​വി​​​ത​​​ര​​​ണം ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല. ഈ ​​​സ​​​മ​​​യം കൊ​​​ണ്ട് ക്യൂ​​​ ആ​​​ർ കോ​​​ഡ് സ്കാ​​​നിം​​​ഗ് ത​​​ക​​​രാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ലെ ത​​​ക​​​രാ​​​റു​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് ചൊ​​​വ്വാ​​​ഴ്ച മു​​​ത​​​ൽ മ​​​ദ്യ​​​വി​​​ത​​​ര​​​ണം സു​​​ഗ​​​മ​​​മാ​​​ക്കാ​​​നാ​​​ണ് ബെ​​​വ്കോ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.
ബെ​​​വ്ക്യൂ ആപ് ഇ​​​ന്ന​​​ലെ മു​​​ത​​​ൽ പ്ലേ ​​​സ്റ്റോ​​​ർ സെ​​​ർ​​​ച്ചി​​​ൽ ല​​​ഭ്യ​​​മാ​​​യി​​​ത്തു​​​ട​​​ങ്ങി. സാ​​​ങ്കേ​​​തി​​​ക പി​​​ഴ​​​വി​​​നെ തു​​​ട​​​ർ​​​ന്ന് ആ​​​പ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പ്ലേ ​​​സ്റ്റോ​​​റി​​​ൽ ല​​​ഭ്യ​​​മാ​​​യി​​​രു​​​ന്നി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.