ട്രെയിൻ റദ്ദാക്കി; റോഡ് തടഞ്ഞ് അതിഥിത്തൊഴിലാളികൾ
ട്രെയിൻ റദ്ദാക്കി; റോഡ് തടഞ്ഞ് അതിഥിത്തൊഴിലാളികൾ
Sunday, May 31, 2020 12:45 AM IST
പ​ത്ത​നം​തി​ട്ട: സ്വ​ന്തം നാ​ട്ടി​ലേ​ക്കു​ള്ള ട്രെ​യി​ന്‍ റ​ദ്ദാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു പ​ത്ത​നം​തി​ട്ട​യി​ല്‍ ഇ​ന്ന​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം. പ​ത്ത​നം​തി​ട്ട ടൗ​ണ്‍, പു​ല്ലാ​ട്, കോ​ഴ​ഞ്ചേ​രി, ഏ​നാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റോ​ഡ് ഉ​പ​രോ​ധി​ച്ചു പ്ര​തി​ഷേ​ധി​ച്ച​ത്. പാ​റ്റ്ന​യി​ലേ​ക്ക് ഇ​ന്ന​ലെ പു​റ​പ്പെ​ടു​മെ​ന്ന​റി​യി​ച്ചി​രു​ന്ന ട്രെ​യി​ന്‍ റ​ദ്ദാ​ക്കി​യ​ത​റി​യാ​തെ ഇ​തി​ല്‍ പു​റ​പ്പെ​ടാ​നെ​ത്തി​യ​വ​രാ​ണു പ്ര​തി​ഷേ​ധി​ച്ച​ത്. റോ​ഡ് ഉ​പ​രോ​ധി​ച്ച ഇ​വ​രെ പോ​ലീ​സ് ലാ​ത്തി​വീ​ശി ഓ​ടി​ക്കു​ക​യാ​യി​രു​ന്നു.


ക്യാ​മ്പു​ക​ളി​ലേ​ക്കു മ​ട​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളെ ഇ​ന്നു പു​ല​ര്‍ച്ചെ ആ​ല​പ്പു​ഴ​യി​ല്‍നി​ന്നു നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.