സ​ര്‍​വ​ക​ലാ​ശാ​ലാ അ​ക്കാ​ദ​മി​ക് കാ​ര്യ​ങ്ങ​ളി​ല്‍ ഗ​വ​ര്‍​ണ​റു​ടെ നി​ര്‍​ദേ​ശം മ​റി​ക​ട​ന്ന് സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ലെ​ന്ന്
സ​ര്‍​വ​ക​ലാ​ശാ​ലാ അ​ക്കാ​ദ​മി​ക് കാ​ര്യ​ങ്ങ​ളി​ല്‍ ഗ​വ​ര്‍​ണ​റു​ടെ  നി​ര്‍​ദേ​ശം മ​റി​ക​ട​ന്ന്  സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ലെ​ന്ന്
Monday, June 1, 2020 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ള​​​ജു​​​ക​​​ളു​​​ടെ അ​​​ക്കാ​​​ദ​​​മി​​​ക് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ല്‍ വീ​​​ണ്ടു​​​മെ​​​ന്ന് ആ​​​ക്ഷേ​​​പം. സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ അ​​​ക്കാ​​​ദ​​​മി​​​ക് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ല്‍ പാ​​​ടി​​​ല്ലെ​​​ന്ന ഗ​​​വ​​​ര്‍​ണ​​​റു​​​ടെ താ​​​ക്കീ​​​ത് അ​​​വ​​​ഗ​​​ണി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഇ​​​ട​​​പെ​​​ട​​​ലെ​​​ന്നു സേ​​​വ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി കാ​​​മ്പ​​​യി​​​ന്‍ ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍​മാ​​​ന്‍ ആ​​​ര്‍.​​​എ​​​സ് ശ​​​ശി​​​കു​​​മാ​​​റും സെ​​​ക്ര​​​ട്ട​​​റി എം. ​​​ഷാ​​​ജ​​​ര്‍ ഖാ​​​നും ആ​​​രോ​​​പി​​​ച്ചു.

കോ​​​വി​​​ഡി​​​ന്‍റെ മ​​​റ​​​വി​​​ല്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ അ​​​ക്കാ​​​ദ​​​മി​​​ക് കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ ഇ​​​ട​​​പെ​​​ട്ടു​​​കൊ​​​ണ്ടു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ക്കാ​​​ദ​​​മി​​​ക് സ​​​മി​​​തി​​​ക​​​ളി​​​ല്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ച​​​ര്‍​ച്ച ചെ​​​യ്ത് മേ​​​ല്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍ കൈ​​​ക്കൊ​​​ള്ള​​​ണ​​​മെ​​​ന്നും ഇ​​​വ​​​ര്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കോ​​​ള​​​ജു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​സ​​​മ​​​യം രാ​​​വി​​​ലെ 8.30 മു​​​ത​​​ല്‍ 1.30 വ​​​രെ ആ​​​യി​​​ മാ​​​റ്റ​​​ണ​​​മെ​​​ന്നും, ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ളി​​​ലൂ​​​ടെ ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ല്‍ അ​​​ക്കാ​​​ദ​​​മി​​​ക വ​​​ര്‍​ഷം ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ധ്യ​​​യ​​​നം, വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ഹാ​​​ജ​​​ര്‍, എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ര്‍​ക്കു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നുമാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ലോ​​​ക്ക് ഡൗ​​​ണി​​​നെത്തുട​​​ര്‍​ന്ന് നി​​​ര്‍​ത്തി​​​വ​​​ച്ചി​​​രു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ള്‍ നാളെ മു​​​ത​​​ല്‍ ആ​​​രം​​​ഭി​​​ക്കാ​​​നി​​​രി​​​ക്കെ ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍ തു​​​ട​​​ങ്ങാ​​​നാ​​​കി​​​ല്ലെ​​​ന്ന് ബോ​​​ധ്യ​​​മു​​​ള്ള​​​പ്പോ​​​ഴാ​​​ണ് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യു​​​ടെ കോ​​​ള​​​ജ് തു​​​റ​​​ക്ക​​​ല്‍ പ്ര​​​ഖ്യാ​​​പ​​​നം.

സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ ച​​​ട്ട​​​ങ്ങ​​​ള്‍ പ്ര​​​കാ​​​രം അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ അ​​​ധ്യ​​​യ​​​ന സ​​​മ​​​യം, ഹാ​​​ജ​​​ര്‍​നി​​​ല, പാ​​​ഠ്യ-പാ​​​ഠ്യേ​​​ത​​​ര വി​​​ഷ​​​യ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യി​​​ല്‍ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍ കൈ​​​ക്കൊ​​​ള്ളേ​​​ണ്ട സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളെ മ​​​റി​​​ക​​​ട​​​ന്നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


കോ​​​വി​​​ഡ് കാ​​​ല​​​ത്ത് ഓ​​​ണ്‍​ലൈ​​​ന്‍ പ​​​ഠ​​​നം ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​ണെ​​​ങ്കി​​​ലും ഓ​​​ണ്‍​ലൈ​​​ന്‍ പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള യാ​​​തൊ​​​രു ഒ​​​രു​​​ക്ക​​​ങ്ങ​​​ളും കോ​​​ള​​​ജു​​​ക​​​ള്‍ ന​​​ട​​​ത്താ​​​തെ​​​യാ​​​ണ് ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.
സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​മി​​​തി​​​ക​​​ളി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ ച​​​ര്‍​ച്ച​​​ക​​​ള്‍ കൂ​​​ടാ​​​തെ​​​യാ​​​ണ് ഓ​​​ണ്‍​ലൈ​​​ന്‍ പ​​​ഠ​​​നം ആ​​​രം​​​ഭി​​​ക്കാ​​​നും കോ​​​ള​​​ജു​​​ക​​​ളി​​​ലെ അ​​​ധ്യ​​​യ​​​ന സ​​​മ​​​യം മാ​​​റ്റാ​​​നും സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും സേ​​​വ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി കാ​​​മ്പ​​​യി​​​ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.