സൗ​ദി​യി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച​ത് കോ​വി​ഡ് ബാ​ധി​ച്ചെ​ന്നു സ്ഥി​രീ​ക​രി​ച്ചു
സൗ​ദി​യി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച​ത്  കോ​വി​ഡ് ബാ​ധി​ച്ചെ​ന്നു സ്ഥി​രീ​ക​രി​ച്ചു
Monday, June 1, 2020 11:58 PM IST
നെ​ടു​ങ്ക​ണ്ടം: സൗ​ദി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക്വാ​റ​ന്‍റെെനി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച​ത് കോ​വി​ഡ് ബാ​ധി​ച്ചാ​ണെ​ന്ന് പ​രി​ശോ​ധ​നാ ഫ​ലം. നെ​ടു​ങ്ക​ണ്ടം താ​ന്നി​മൂ​ട് സ്വ​ദേ​ശി ക​ല്ല​മ​ണ്ണി​ൽ പു​ര​യി​ട​ത്തി​ൽ (ബ്ലോ​ക്ക് ന​ന്പ​ർ 29) സാ​ബു കു​മാ​റാ​ണ്(52) സൗ​ദി അ​റേ​ബ്യ​യി​ലെ ക​ന്പ​നി ക്യാ​ന്പി​ൽ മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ക​ന്പ​നി അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളെ മ​ര​ണ​കാ​ര​ണം അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ 20-നാ​ണ് സാ​ബു​കു​മാ​ർ മ​രി​ച്ച​ത്. സൗ​ദി എ​ൻ​എ​സ്എ​ച്ചി​ന്‍റെ ബൈ​ഷി​ലെ ജി​സാ​ൻ ഇ​ക്ക​ണോ​മി​ക് സി​റ്റി പ്രൊ​ജ​ക്ടി​ൽ ഫോ​ർ​മാ​നാ​യി​രു​ന്നു സാ​ബു​കു​മാ​ർ. 20-ന് ​രാ​വി​ലെ താ​മ​സ​സ്ഥ​ല​ത്ത് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വി​ളി​ച്ചു​ണ​ർ​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.


സാ​ബു​കു​മാ​ർ താ​മ​സി​ച്ചി​രു​ന്ന ക്യാ​ന്പി​ൽ ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് ബാ​ധ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സാ​ബു​കു​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ ക്യാ​ന്പി​ൽ​ത​ന്നെ പ്ര​ത്യേ​ക മു​റി​യി​ൽ ക്വാ​റ​ന്‍റെെ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നി​ല്ല. ര​ക്ത​സ​മ്മ​ർ​ദ​വും പ്ര​മേ​ഹ​വും​മൂ​ലം പ​ല ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും നേ​രി​ട്ടി​രു​ന്ന സാ​ബു​കു​മാ​ർ ചെ​റി​യ​തോ​തി​ൽ പ​നി അ​നു​ഭ​വ​പ്പെ​ട്ട​തി​നേ​തു​ട​ർ​ന്ന് ക്യാ​ന്പി​ലെ ഡോ​ക്ട​റു​ടെ വൈ​ദ്യ​സ​ഹാ​യം തേ​ടി​യി​രു​ന്നു. സം​സ്കാ​രം സൗ​ദി​യി​ൽ ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.