നൈജീരിയയിൽ കുടുങ്ങിയ മലയാളികൾ തിരികെയെത്തി
Tuesday, June 2, 2020 12:41 AM IST
കോട്ടയം: കോവിഡ് മഹാവ്യാധിയെത്തുടർന്നു നൈജീരിയയിലെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയ മലയാളികൾ സുരക്ഷിതമായി നാട്ടിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഇവർ എത്തിയത്. ജോസ് കെ. മാണി എംപിയുടെ ഇടപെടലാണ് ഇവരെ നാട്ടിലെത്തിക്കാൻ സഹായകമായത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും വ്യോമയാന മന്ത്രാലയവുമായും സംസ്ഥാന സർക്കാരുമായും എംപി നിരവധി തവണ ബന്ധപ്പെട്ടിരുന്നു. നൈജീരിയയിൽ കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച കൊറോണ വൈറസ്, സമൂഹവ്യാപനം ഉൾപ്പടെയുള്ള ആശങ്കാജനകമായ അവസ്ഥയിലേക്ക് എത്തിയിരുന്നു. ഇതേത്തുടർന്നു നാട്ടിലെത്താൻ സാധിക്കാതെ കഴിയുകയായിരുന്നു ഇവർ.