കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ര​ണ്ട് പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ജീ​വ​നൊ​ടു​ക്കി
കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍  ര​ണ്ട് പ​ത്താം ക്ലാ​സ്  വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ജീ​വ​നൊ​ടു​ക്കി
Wednesday, June 3, 2020 11:27 PM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ര​ണ്ട് പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ജീ​വ​നൊ​ടു​ക്കി. ഉ​ദു​മ മാ​ങ്ങാ​ട് ആ​ര്യ​ടു​ക്കം കോ​ള​നി​യി​ലെ ഗ്രീ​ഷ്മ(15), മ​ടി​ക്കൈ ക​ണി​ച്ചി​റ കൂ​വ​ത്തി​ങ്ക​ലി​ലെ സാ​നി​യ(15 ) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ച​ട്ട​ഞ്ചാ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ഗ്രീ​ഷ്മ​യെ ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ടി​ന്‍റെ ജ​ന​ല്‍​ക​മ്പി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. മേ​ല്‍​പ​റ​മ്പ് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ​തി​നു​ശേ​ഷം മൃ​ത​ദേ​ഹം വി​ദ​ഗ്ധ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും വീ​ട്ടി​ലെ​ത്തി തെ​ളി​വെ​ടു​പ്പു ന​ട​ത്തി. ആ​ര്യ​ടു​ക്കം കോ​ള​നി​യി​ലെ രാ​ജു​വി​ന്‍റെ​യും അ​നി​ത​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ര​ഞ്ജി​ത്, രാ​ഹു​ല്‍.


മ​ടി​ക്കൈ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ സാ​നി​യ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ ഫാ​നി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി. ക​ണി​ച്ചി​റ കൂ​വ​ത്തി​ങ്ക​ലി​ലെ ക​രു​ണാ​ക​ര​ന്‍റെ​യും പു​ഷ്പ​യു​ടെ​യും മ​ക​ളാ​ണ്. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ വീ​ട്ടി​ല്‍ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ച്ഛ​ന്‍ ക​രു​ണാ​ക​ര​ന്‍ ക​ണി​ച്ചി​റ​യി​ലെ ക​ട​യി​ലും അ​മ്മ പു​ഷ്പ മാ​വു​ങ്കാ​ലി​ലെ മി​ലി​ട്ട​റി കാ​ന്‍റീ​നി​ലും ജോ​ലി​ചെ​യ്യു​ക​യാ​ണ്. സ​ഹോ​ദ​ര​ന്‍ സ​ന​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.