ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ഷെ​ഡി​ല്‍ത​ന്നെ
ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ഷെ​ഡി​ല്‍ത​ന്നെ
Saturday, June 6, 2020 1:01 AM IST
കൊ​​​ച്ചി: ലോ​​​ക്ക് ഡൗ​​​ണി​​​ല്‍ ഇ​​​ള​​​വു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചെ​​ങ്കി​​ലും സം​​​സ്ഥാ​​​ന​​​ത്തെ ഡ്രൈ​​​വിം​​​ഗ് സ്‌​​​കൂ​​​ള്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഇ​​​പ്പോ​​​ഴും ഷെ​​​ഡി​​​ല്‍ത​​​ന്നെ. മാ​​​ര്‍​ച്ച് പ​​​ത്തി​​​ന് ഓ​​​ട്ടം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച വാ​​​ഹ​​​ന​​​ങ്ങ​​ൾ ഇ​​​പ്പോ​​​ഴും അ​​ന​​ക്ക​​മ​​റ്റു കി​​​ട​​​ക്കു​​​ന്നു. പ​​ല ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ഇ​​​ള​​​വു​​​ക​​​ള്‍ ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും ഈ ​​മേ​​​ഖ​​​ല​​​യെ ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഡ്രൈ​​​വിം​​​ഗ് സ്‌​​​കൂ​​​ള്‍ ​മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ ഇ​​തു​​മൂ​​ലം ക​​ടു​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണ്.

ഇ​​നി ഇ​​​ള​​​വു​​​ക​​​ള്‍ ല​​​ഭി​​​ച്ചാ​​​ലും വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ നി​​​ര​​​ത്തി​​​ലി​​​റ​​​ക്കു​​​ന്ന​​​തി​​നു വ​​​ന്‍​തു​​​ക ചെ​​​ല​​​വ​​​ഴി​​​ക്കേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​ണെ​​ന്നു ഡ്രൈ​​​വിം​​​ഗ് സ്‌​​​കൂ​​​ള്‍ ഉ​​​ട​​​മ​​​ക​​​ള്‍ പ​​​റ​​​യു​​ന്നു. ര​​​ണ്ടു മാ​​​സ​​​ത്തി​​​ലേ​​​റെ​ വാ​​​ഹന​​​ങ്ങ​​​ള്‍ ഓ​​​ടാ​​​തി​​​രു​​​ന്ന​​തി​​നാ​​ൽ ട​​​യ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​യ്​​​ക്കു കേ​​​ടു​​​പാ​​​ടു​​​ക​​​ള്‍ സം​​​ഭ​​​വി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത കൂ​​​ടു​​​ത​​​ലാ​​​ണ്. ബാ​​​റ്റ​​​റി, എ​​​ന്‍​ജി​​​ന്‍ ഓ​​​യി​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യും മാ​​​റേ​​​ണ്ടി വ​​​രും. ബാ​​​ങ്ക് വാ​​യ്പ മു​​​ഖേ​​​ന വാ​​​ഹ​​​നം വാ​​​ങ്ങി ഡ്രൈ​​​വിം​​​ഗ് പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് ഭൂ​​​രി​​​ഭാ​​​ഗ​​​വും. ഇ​​​ള​​​വു​​​ക​​​ളി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്താ​​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു ഡ്രൈ​​​വിം​​​ഗ് സ്‌​​​കൂ​​​ള്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സം ഓ​​​ണ്‍​ലൈ​​​ന്‍ പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​​ള​​​വു​​​ക​​​ള്‍ ന​​​ല്‍​കി ഡ്രൈ​​​വിം​​​ഗ് സ്‌​​​കൂ​​​ളു​​​ക​​​ള്‍ തു​​​റ​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​ണ് ഇ​​​വ​​​രു​​​ടെ ആ​​​വ​​​ശ്യം.


വാ​​​ഹ​​​ന ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും റീ ​​​ടെ​​​സ്റ്റു​​​ക​​​ള്‍​ക്കു​​മു​​ള്ള സ​​​മ​​​യം ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് മൂ​​​ലം ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും റീ ​​​ടെ​​​സ്റ്റു​​​ക​​​ളും വൈ​​​കി​​​യാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന പ​​​രാ​​​തി​​​യും വ്യാ​​​പ​​​ക​​​മാ​​​ണ്. ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റു​​​ക​​​ള്‍ അ​​​ധി​​​കം ന​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന വേ​​​ന​​​ല​​​വ​​​ധി​​​ക്കാ​​​ല​​​ത്തു​​ത​​​ന്നെ പ്ര​​​വ​​​ര്‍​ത്ത​​​നം നി​​​ല​​​ച്ച​​​ത് വ​​​ലി​​​യ തോ​​​തി​​​ല്‍ സാ​​​മ്പ​​​ത്തി​​​ക ന​​​ഷ്ടം ആ​​​ര്‍​ടി ഓ​​​ഫീ​​​സു​​​ക​​​ള്‍​ക്കും വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ജെ​​​റി എം. ​​​തോ​​​മ​​​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.