വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ പ്ര​ഥ​മ തി​രു​നാൾ നാളെ
വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ    പ്ര​ഥ​മ തി​രു​നാൾ നാളെ
Saturday, June 6, 2020 11:59 PM IST
കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി (മാ​​​ള): കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ മ​​​ധ്യ​​​സ്ഥ​​​യാ​​​യ വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ പ്ര​​​ഥ​​​മ തി​​​രു​​​നാ​​​ൾ ആ​​​ഘോ​​​ഷം നാ​​​ളെ ന​​​ട​​​ക്കും. ലോ​​​ക്ക് ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ച​​​ട​​​ങ്ങു​​​ക​​​ൾ മാ​​​ത്ര​​​മാ​​​യാ​​​ണ് ആ​​​ഘോ​​​ഷം.

വി​​​ശു​​​ദ്ധ​​​യു​​​ടെ ക​​​ബ​​​റി​​​ടം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി​​​യി​​​ലെ തീ​​​ർ​​​ഥ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ത​​​ത്സ​​​മ​​​യം ഓ​​​ണ്‍​ലൈ​​​നാ​​​യി കാ​​​ണു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഷെ​​​ക്കെ​​​യ്ന ടെ​​​ലി​​​വി​​​ഷ​​​നി​​​ലും St.Mariam thresia youtube channel ലും ​​​ത​​​ത്സ​​​മ​​​യം ടെ​​​ലി​​​കാ​​​സ്റ്റിം​​​ഗ് ഉ​​​ണ്ട്.

നാ​​​ളെ രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ സ​​​ന്ദേ​​​ശ​​​ത്തോ​​​ടെ തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കും. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ തി​​​രു​​​നാ​​​ൾ കു​​​ർ​​​ബാ​​​ന, നൊ​​​വേ​​​ന എ​​​ന്നി​​​വ ന​​​ട​​​ക്കും.


ഹോ​​​ളി​​​ഫാ​​​മി​​​ലി സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ മ​​​ദ​​​ർ സി​​​സ്റ്റ​​​ർ ഉ​​​ദ​​​യ, വി​​​കാ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ പു​​​ഷ്പ, ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യ സി​​​സ്റ്റ​​​ർ ആ​​​നി കു​​​ര്യാ​​​ക്കോ​​​സ്, സി​​​സ്റ്റ​​​ർ ഭ​​​വ്യ, സി​​​സ്റ്റ​​​ർ മാ​​​രി​​​സ് സ്റ്റെ​​​ല്ല എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തി​​​രു​​​നാ​​​ൾ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ ഇ​​​തി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.