വി​യ​റ്റ്‌​നാം, ക​സാ​ക്ക്, ഖ​ത്ത​ർ വി​മാ​ന​ങ്ങ​ൾ ഇന്നെത്തും
Sunday, June 7, 2020 12:30 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: വി​​​യ​​​റ്റ്‌​​​നാം, ക​​​സാ​​​ഖി​​​സ്ഥാ​​​ൻ, ഖ​​​ത്ത​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി ഇ​​​ന്ന് 486 പ്ര​​​വാ​​​സി​​​ക​​​ൾ കൂ​​​ടി കൊ​​​ച്ചി​​​യി​​​ലെ​​​ത്തും. വി​​​യ​​​റ്റ്‌​​​നാ​​​മി​​​ലെ ഹോ​​​ച്ചി​​​മി​​​ൻ സി​​​റ്റി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നം 140 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി പു​​​ല​​​ർ​​​ച്ചെ 12.40 ഓ​​​ടെ​​​യും, ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​യ്‌​​​സ് വി​​​മാ​​​നം 180 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി രാ​​​വി​​​ലെ 8.20 നും, ​​​എ​​​യ​​​ർ അ​​​സ്താ​​​ന വി​​​മാ​​​നം ക​​​സ​​​ഖി​​​സ്ഥാ​​​ൻ എ​​​ത്യാ​​​റു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് 166 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യും കൊ​​​ച്ചി​​​യി​​​ലെ​​​ത്തും.

ഡെ​​​ൻ​​​മാ​​​ർ​​​ക്ക്, ഇ​​​റാ​​​ക്ക്, ജി​​​ബൂ​​​ട്ടി, ബ​​​ഹ്‌​​​റി​​​ൻ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഇ​​​ന്ന​​​ലെ 846 പ്ര​​​വാ​​​സി​​​ക​​​ൾ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി. ബ​​​ഹ്‌​​​റി​​​നി​​​ൽ​​​നി​​​ന്നു മാ​​​ത്രം മൂ​​​ന്ന് വി​​​മാ​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഗ​​​ൾ​​​ഫ് എ​​​യ​​​റി​​​ന്‍റെ ര​​​ണ്ടും, എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സി​​​ന്‍റെ ഒ​​​രു വി​​​മാ​​​ന​​​വു​​​മാ​​​ണെ​​​ത്തി​​​യ​​​ത്. ആ​​​ഭ്യ​​​ന്ത​​​ര​​​മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ 12 വ​​​ര​​​വും 11 പു​​​റ​​​പ്പെ​​​ട​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ളും ഉ​​​ണ്ടാ​​​യി. മും​​​ബൈ​​​യി​​​ൽ​​​നി​​​ന്നു കൊ​​​ച്ചി​​​യി​​​ലേ​​​ക്ക് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന ര​​​ണ്ട് വി​​​മാ​​​ന​​​ങ്ങ​​​ൾ റ​​​ദ്ദാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.