പുഴയിൽ കുളിക്കാനിറങ്ങിയ യു​വാ​വി​നെ കാ​ണാ​താ​യി
പുഴയിൽ കുളിക്കാനിറങ്ങിയ യു​വാ​വി​നെ കാ​ണാ​താ​യി
Sunday, June 7, 2020 12:30 AM IST
മു​​​ക്കം:​ കൂ​​​ട​​​ര​​​ഞ്ഞി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ഉ​​​റു​​​മി​​​യി​​​ല്‍ പു​​​ഴ​​​യി​​​ല്‍ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ യു​​​വാ​​​വി​​​നെ ഒ​​​ഴു​​​ക്കി​​​ല്‍പെ​​​ട്ട് കാ​​​ണ​​​താ​​​യി. മു​​​ക്കം ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ പൂ​​​ള​​​പ്പൊ​​​യി​​​ല്‍ സ്വ​​​ദേ​​​ശി​​​യാ​​​യ ഹാ​​​നി റ​​​ഹ്‌​​മാ​​​നെ (17) ആ​​​ണ് കാ​​​ണാ​​​താ​​​യ​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നോ​​​ടെ​​​യാ​​​യി​​​രു​​​ന്നു​​​സം​​​ഭ​​​വം.​​​

ര​​​ണ്ട് ബൈ​​​ക്കു​​​ക​​​ളി​​​ലാ​​​യി നാ​​​ലു പേ​​രാ​​ണ് ഉ​​​റു​​​മി ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി പ്ര​​​ദേ​​​ശ​​​ത്തി​​​ന് സ​​​മീ​​​പം കു​​​ളി​​​ക്കാ​​​നെ​​​ത്തി​​​യ​​​ത്. ഇ​​​വ​​​ർ കു​​​ളി​​​ച്ചു​​കൊ​​​ണ്ടി​​​രി​​​ക്കു​​​മ്പോ​​​ൾ ശ​​​ക്ത​​​മാ​​​യ മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ൽ ഉ​​​ണ്ടാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. നാ​​​ല് പേ​​​രും പെ​​​ട്ടെ​​ന്ന് ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ച​​​ങ്കി​​​ലും ഹാ​​​നീ റ​​​ഹ്‌​​മാ​​​ന്‍റെ ചെ​​​രി​​​പ്പ് പാ​​​റ​​​ക്കൂ​​​ട്ട​​​ത്തി​​​ൽ ഉ​​​ട​​​ക്കി​​​യ​​​തി​​​നാ​​​ൽ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ടു. തെ​​ര​​​ച്ചി​​​ൽ​​ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ശ​​​ക്ത​​​മാ​​​യ മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ൽ തി​​​രി​​​ച്ച​​​ടി​​​യാ​​​യി. നി​​​ര​​​വ​​​ധി ത​​​വ​​​ണ തെ​​​ര​​​ച്ചി​​​ൽ നി​​​ർ​​​ത്തി​​​വ​​​യ്ക്കേ​​​ണ്ടി​​​യും​​വ​​​ന്നു. ഇ​​​വി​​​ടെ നേ​​ര​​ത്തെ മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​ൽ​​പ്പെ​​ട്ട് 10 പേ​​​ർ മ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.