ജിബൂട്ടിയിൽ കുടുങ്ങിയ സിനിമാ ഷൂട്ടിംഗ് സംഘം തിരിച്ചെത്തി
ജിബൂട്ടിയിൽ കുടുങ്ങിയ സിനിമാ ഷൂട്ടിംഗ് സംഘം തിരിച്ചെത്തി
Sunday, June 7, 2020 12:37 AM IST
നെ​​ടു​​മ്പാ​​ശേ​​രി: ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ജി​​ബൂ​​ട്ടി​​യി​​ൽ ലോ​​ക്ക് ഡൗ​​ണി​​ൽ കു​​ടു​​ങ്ങി​​യ മ​​ല​​യാ​​ള സി​​നി​​മാ ഷൂ​​ട്ടിം​​ഗ് സം​​ഘം ഒ​​ന്ന​​ര മാ​​സ​​ത്തി​​നു​​ശേ​​ഷം നാ​​ട്ടി​​ൽ മ​​ട​​ങ്ങി​​യെ​​ത്തി. പ്ര​​ത്യേ​​കം ചാ​​ർ​​ട്ട് ചെ​​യ്ത എ​​യ​​ർ ഇ​​ന്ത്യ വി​​മാ​​ന​​ത്തി​​ൽ പു​​ല​​ർ​​ച്ചെ 1.30നാ​​ണ് 71 അം​​ഗ സം​​ഘം നെ​​ടു​​മ്പാ​​ശേ​​രി​​യി​​ലെ​​ത്തി​​യ​​ത്. സം​​വി​​ധാ​​യ​​ക​​ൻ ദി​​ലീ​​ഷ് പോ​​ത്ത​​ൻ, അ​​മി​​ത് ച​​ക്കാ​​ല​​യ്ക്ക​​ല്‍, ജേ​​ക്ക​​ബ് ഗ്രി​​ഗ​​റി, അ​​ഞ്ജ​​ലി നാ​​യ​​ര്‍, ഷിം​​ല സ്വ​​ദേ​​ശി​​യാ​​യ നാ​​യി​​ക ശ​​കു​​ന്‍ ജ​​സ്വാ​​ൾ തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്.

“ജി​​ബൂ​​ട്ടി’’എ​​ന്ന സി​​നി​​മ​​യു​​ടെ ര​​ണ്ടാം ഷെ​​ഡ്യൂ​​ളി​​നാ​​യി ക​​ഴി​​ഞ്ഞ മാ​​ര്‍ച്ച്‌ അ​​ഞ്ചി​​നാ​​ണു സം​​ഘം കി​​ഴ​​ക്ക​​ൻ ആ​​ഫ്രി​​ക്ക​​യി​​ലെ ജി​​ബൂ​​ട്ടി​​യി​​ലെ​​ത്തി​​യ​​ത്. ഷൂ​​ട്ടിം​​ഗ് തു​​ട​​ങ്ങി കു​​റ​​ച്ചു​​ദി​​വ​​സം ക​​ഴി​​ഞ്ഞ​​പ്പോ​​ള്‍ത​​ന്നെ കോ​​വി​​ഡി​​നെ​​ത്തു​​ട​​ർ​​ന്നു ചി​​ത്രീ​​ക​​ര​​ണം പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ മു​​ന്‍നി​​ശ്ച​​യ​​പ്ര​​കാ​​രം ഏ​​പ്രി​​ല്‍ 18നു​​ത​​ന്നെ ചി​​ത്രീ​​ക​​ര​​ണം പൂ​​ര്‍ത്തി​​യാ​​ക്കി. ഇ​​തി​​നി​​ടെ ലോ​​ക്ക് ഡൗ​​ൺ പ്ര​​ഖ്യാ​​പി​​ച്ച​​തി​​നാ​​ൽ നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങാ​​ൻ ക​​ഴി​​യാ​​തെ കു​​ടു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

മ​​ട​​ങ്ങി​​യെ​​ത്തി​​യ​​വ​​രെ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്ര​​ത്തി​​ലേ​​ക്കു മാ​​റ്റി. സി​​നി​​മാ സം​​ഘ​​ത്തി​​നു പു​​റ​​മേ 23 യാ​​ത്ര​​ക്കാ​​ർ കൂ​​ടി വി​​മാ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.