സ​ന്തോ​ഷ് ട്രോ​ഫി മു​ൻ​താ​രം കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Sunday, June 7, 2020 12:48 AM IST
മ​​​ല​​​പ്പു​​​റം: കോ​​​വി​​​ഡ് ബാ​​ധി​​​ച്ചു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന സ​​​ന്തോ​​​ഷ് ട്രോ​​​ഫി ഫു​​ട്ബോ​​ൾ മു​​​ൻ​​​താ​​​രം മ​​​രി​​​ച്ചു. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി എ​​​ളേ​​​ട​​​ത്ത് ഹം​​​സ​​​ക്കോ​​​യ (61) ആ​​​ണ് മ​​​ഞ്ചേ​​​രി ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഐ​​​സൊ​​​ലേ​​​ഷ​​​നി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ ഇ​​​ന്ന​​​ലെ മ​​​രി​​​ച്ച​​​ത്.

മേ​​​യ് 21നാ​​​ണ് ഹം​​​സ​​​ക്കോ​​​യ കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പം മും​​​ബൈ​​​യി​​​ൽ​​നി​​​ന്നു റോ​​​ഡ് മാ​​​ർ​​​ഗം വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്. ഭാ​​​ര്യ​​​ക്കും മും​​​ബൈ ക​​​സ്റ്റം​​​സി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന മ​​​ക​​​നു​​​മാ​​​ണ് ആ​​​ദ്യം രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഹം​​​സ​​​ക്കോ​​​യ​​​യ്ക്കും മ​​​രു​​​മ​​​ക​​​ൾ​​​ക്കും മൂ​​​ന്നു വ​​​യ​​​സ്, മൂ​​​ന്നു​​​മാ​​​സം വീ​​​തം പ്രാ​​​യ​​​മു​​​ള്ള ര​​​ണ്ടു ചെ​​​റു​​​മ​​​ക്ക​​​ൾ​​​ക്കും രോ​​​ഗം ക​​​ണ്ടെ​​​ത്തി.


നാ​​ല്പ​​​തു​​​വ​​​ർ​​​ഷ​​​മാ​​​യി മും​​​ബൈ​​​യി​​​ലെ മാ​​​ട്ടുംഗയി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്ന ഹം​​​സ​​​ക്കോ​​​യ ട്രാ​​​വ​​​ൽ ഏ​​​ജ​​​ൻ​​​സി ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

സംസ്കാരം നടത്തി. ഭാ​​​ര്യ: ലൈ​​​ല ഹം​​​സ ഇ​​​ന്ത്യ​​​ൻ വോ​​​ളി​​​ബോ​​​ൾ മു​​​ൻ താ​​​ര​​​വും റി​​​ട്ട. റെ​​​യി​​​ൽ​​​വേ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യു​​​മാ​​​ണ്. മ​​​ക​​​ൻ: ലി​​​ഹാ​​​സ് കോ​​​യ ജൂണി​​​യ​​​ർ ഇ​​​ന്ത്യ ഫു​​​ട്ബാ​​​ൾ ടീം ​​​ഗോ​​​ൾ കീ​​​പ്പ​​​റാ​​​യി​​​രു​​​ന്നു. മ​​​ക​​​ൾ: സെ​​​ബീ​​​ന.
(സ്പോർട്സ് പേജ് കാണുക)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.