വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് കാ​​​മ്പ​​​യി​​​ന് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും
Tuesday, June 30, 2020 11:57 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ ക​​​ർ​​​ഷ​​​ക​​​രെ​​​യും വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന കൃ​​​ഷി​​​വ​​​കു​​​പ്പ് സു​​​ഭി​​​ക്ഷ കേ​​​ര​​​ളം പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ജൂ​​​ലൈ ഒ​​​ന്ന് വി​​​ള ഇ​​​ൻ​​​ഷ്വ​​റ​​​ൻ​​​സ് ദി​​​ന​​​മാ​​​യി ആ​​​യി ആ​​​ച​​​രി​​​ക്കു​​​ന്നു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 15 വ​​​രെ എ​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലും വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് കാ​​​മ്പ​​​യി​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു കൃ​​​ഷി ഭ​​​വ​​​നു​​​ക​​​ളി​​​ൽ വ​​​രാ​​​തെ ഓ​​​ൺ​​​ലൈ​​​നാ​​​യി പ​​​ദ്ധ​​​തി​​​യി​​​ൽ ചേ​​​രു​​​ന്ന​​​തി​​​നും പോ​​​ളി​​​സി ക​​​ര​​​സ്ഥ​​​മാ​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ഓ​​​ൺ​​​ലൈ​​​നാ​​​യി പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​മാ​​​കു​​​ന്ന​​​തി​​​ന് www.aims.kerala.gov.in/cro pinsurance എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭം, വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം എ​​​ന്നീ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ക​​​ർ​​​ഷ​​​ക​​​രെ​​​യും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തെ​​​യും സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.


സം​​​സ്ഥാ​​​ന വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി പ്ര​​​കാ​​​രം 27 ഇ​​​നം കാ​​​ർ​​​ഷി​​​ക​​​വി​​​ള​​​ക​​​ൾ​​​ക്കാ​​​ണ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ​​​യു​​​ള്ള​​​ത്. വ​​​ര​​​ൾ​​​ച്ച, വെ​​​ള്ള​​​പ്പൊ​​​ക്കം, ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ, മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ, ഭൂ​​​മി​​​കു​​​ലു​​​ക്കം, ക​​​ട​​​ലാ​​​ക്ര​​​മ​​​ണം, ചു​​​ഴ​​​ലി​​​ക്കാ​​​റ്റ്, കൊ​​​ടു​​​ങ്കാ​​​റ്റ്, ഇ​​​ടി​​​മി​​​ന്ന​​​ൽ, കാ​​​ട്ടു​​​തീ, വ​​​ന്യ​​​ജീ​​​വി​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണം എ​​​ന്നി​​​വ നി​​​മി​​​ത്തം ഉ​​​ണ്ടാ​​​കു​​​ന്ന കൃ​​​ഷി നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ സം​​​ര​​​ക്ഷ​​​ണം ല​​​ഭി​​​ക്കു​​​ന്ന​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഫ​​​സ​​​ൽ ഭീ​​​മാ യോ​​​ജ​​​ന​​​യി​​​ലും കാ​​​ലാ​​​വ​​​സ്ഥാ​​​ധി​​​ഷ്ഠി​​​ത വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ലും ഈ ​​​സീ​​​സ​​​ണി​​​ൽ ചേ​​​രേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 31 ആ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.