പുതിയ കോ​ഴ്‌​സു​ക​ള്‍​ക്ക് അ​ഫി​ലി​യേ​ഷ​ന്‍ ന​ല്കാൻ ഉത്തരവ്
Tuesday, June 30, 2020 11:57 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ന​​​വ സാ​​​ങ്കേ​​​തി​​​ക കോ​​​ഴ്‌​​​സു​​​ക​​​ള്‍​ക്ക് 12 കോ​​​ള​​​ജു​​​ക​​​ള്‍ ന​​​ല്‍​കി​​​യ അ​​​പേ​​​ക്ഷ​​​യി​​​ല്‍ സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല താ​​​ല്‍​കാ​​​ലി​​​ക അ​​​ഫി​​​ലി​​​യേ​​​ഷ​​​ന്‍ ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

പു​​​തി​​​യ കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ അ​​​ഫി​​​ലി​​​യേ​​​ഷ​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ചി​​​ട്ടും എപിജെ അ​​​ബ്ദു​​​ല്‍ ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് ചെ​​​ങ്ങ​​​ന്നൂ​​​ര്‍ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്. പു​​​തി​​​യ കോ​​​ഴ്‌​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ള​​​ജു​​​ക​​​ള്‍ നോ​​​ട്ടീ​​സ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ഹ​​​ര്‍​ജി വീ​​​ണ്ടും ജൂ​​​ലൈ 13നു ​​​വീ​​ണ്ടും ​പ​​​രി​​​ഗ​​​ണി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.