ഫണ്ട് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
ഫണ്ട് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളിയെ  ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
Wednesday, July 1, 2020 12:45 AM IST
ചേ​ർ​ത്ത​ല: കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ് ജൂ​ബി​ലി ഫ​ണ്ട് ത​ട്ടി​പ്പ് കേ​സി​ൽ എ​സ് എ​ൻ ഡി ​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു. ക്രൈം​ബ്രാ​ഞ്ച് എ​സ്പി ഷാ​ജി സു​ഗു​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്ന​ലെ വെ​ള്ളാ​പ്പ​ള്ളി​യു​ടെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ലെ​ത്തി ചോ​ദ്യം ചെ​യ്ത​ത്. 1997-98 ൽ ​കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഡി​റ്റോ​റി​യ​വും ലൈ​ബ്ര​റി കോം​പ്ല​ക്സും നി​ർ​മി​ക്കു​ന്ന​തി​നാ​യി എ​ക്സി​ബി​ഷ​നും പി​രി​വും ന​ട​ത്തി​യി​രു​ന്നു.


കൊ​ല്ല​ത്തെ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്ന ഫ​ണ്ടി​ൽനി​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ വ​ക​മാ​റ്റി​യെ​ന്നാ​ണ് പ​രാ​തി. എ​സ് എ​ൻ ട്ര​സ്റ്റ് അം​ഗ​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. 2004 മു​ത​ലു​ള്ള കേ​സി​ന്‍റെ ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​ത് ചൂ​ണ്ടി​കാ​ട്ടി ന​ൽ​കി​യ പ​രാ​തി​യി​ൻ​മേ​ൽ ജൂ​ലൈ ആ​റി​നു​മു​ന്പാ​യി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം വെ​ള്ളാ​പ്പ​ള്ളി​യെ ചോ​ദ്യം ചെ​യ്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.