റവ.ഡോ. ജോസഫ് വെള്ളമറ്റം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍
റവ.ഡോ. ജോസഫ് വെള്ളമറ്റം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍
Wednesday, July 1, 2020 12:46 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സാ​യി റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റ​ത്തി​നെ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ നി​യ​മി​ച്ചു.

രൂ​പ​ത വി​കാ​രി​ ജ​ന​റാ​ള്‍​മാ​രാ​യി​രു​ന്ന ഫാ. ​ജ​സ്റ്റി​ന്‍ പ​ഴേ​പ​റ​മ്പി​ല്‍, മോ​ണ്‍. ജോ​ര്‍​ജ് ആ​ലു​ങ്ക​ല്‍ എ​ന്നി​വ​ർ വി​ര​മി​ച്ച​തി​നെത്തു​ട​ർ​ന്നാ​ണു നി​യ​മ​നം. പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഇ​ട​വ​ക​ക​ളു​ടെ​യും വൈ​ദി​ക​രു​ടെ​യും പ്ര​ത്യേ​ക ചു​മ​ത​ല വ​ഹി​ക്കും. റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ല്‍ ഓ​റി​യ​ന്‍റ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ല്‍നി​ന്ന് ആ​രാ​ധ​ന​ക്ര​മ​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി. രൂ​പ​താ വി​ശ്വാ​സ​ജീ​വി​ത പ​രി​ശീ​ല​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍, മൈ​ന​ര്‍ സെ​മി​നാ​രി റെ​ക്ട​ര്‍, നി​ര്‍മ​ല തി​യോ​ള​ജി​ക്ക​ല്‍ കോ​ള​ജ് ഡ​യ​റ​ക്ട​ര്‍, ആ​രാ​ധ​ന​ക്ര​മ​വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ എ​ന്നീ ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്.


നി​ല​വി​ലെ സി​ഞ്ചെ​ല്ലൂ​സു​മാ​രാ​യ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ല്‍, റ​വ.​ഡോ. കു​ര്യ​ന്‍ താ​മ​ര​ശേ​രി എ​ന്നി​വ​ര്‍ക്കു പു​റ​മെ​യാ​ണ് പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സാ​യി ഫാ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റം ഇ​ന്നു സ്ഥാ​ന​മേ​റ്റെ​ടു​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​രാ​യി ഫാ. ഡൊ​മി​നി​ക് അ​യ​ലൂ​പ്പ​റ​മ്പി​ലും, രൂ​പ​ത ആ​രാ​ധ​ന​ക്ര​മ​വി​ഭാ​ഗ​ത്തി​ന്‍റെ​യും അ​മ​ല പ്ര​സി​ന്‍റെ​യും ഡ​യ​റ​ക്ട​റാ​യി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ മു​തു​പ്ലാ​ക്ക​ലും, രൂ​പ​ത വൊ​ക്കേ​ഷ​ന്‍ ബ്യൂ​റോ ഡ​യ​റ​ക്ട​റും മി​ഷ​ന്‍ലീ​ഗ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റുമായി ഫാ.​തോ​മ​സ് ന​രി​പ്പാ​റ​യി​ലും ഇ​ന്നു ചുമതല ഏ​റ്റെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.