മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു കേ​ര​ള​ത്തി​ലെ​ത്താൻ ഇ- ​ജാ​ഗ്ര​താ പോ​ർ​ട്ട​ൽ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധം
മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു കേ​ര​ള​ത്തി​ലെ​ത്താൻ  ഇ- ​ജാ​ഗ്ര​താ പോ​ർ​ട്ട​ൽ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധം
Wednesday, July 1, 2020 11:35 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ണ്‍​ലോ​​​ക്ക് ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സം​​​സ്ഥാ​​​നാ​​​ന്ത​​​ര യാ​​​ത്ര​​​ക​​​ൾ​​​ക്കു​​​ള്ള വി​​​ല​​​ക്കു നീ​​​ക്കി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ, സം​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​ച്ചേ​​​രു​​​ന്ന​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ കൃ​​​ത്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ കോ​​​വി​​​ഡ് ഇ- ​​​ജാ​​​ഗ്ര​​​താ പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന തു​​​ട​​​രാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം.

സം​​​സ്ഥാ​​​നാ​​​ന്ത​​​ര വി​​​ല​​​ക്കു നീ​​​ക്കു​​​ന്പോ​​​ൾ പാ​​​സി​​​ല്ലാ​​​തെ യ​​​ഥേ​​​ഷ്ടം ക​​​ട​​​ന്നു വ​​​രു​​​ന്ന​​​വ​​​രെ​​​ക്കു​​​റി​​​ച്ച് ഒ​​​രു ധാ​​​ര​​​ണ​​​യു​​​മി​​​ല്ലാ​​​തി​​​രി​​​ക്കു​​​ന്ന​​​തു സ​​​ന്പ​​​ർ​​​ക്ക വ്യാ​​​പ​​​ന​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി​​​സ​​​ഭ വി​​​ല​​​യി​​​രു​​​ത്തി.

കോ​​​വി​​​ഡ് സ​​​മൂ​​​ഹ​​​വ്യാ​​​പ​​​ന ഭീ​​​ഷ​​​ണി സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പു​​​തി​​​യ തീ​​​രു​​​മാ​​​നം കൂ​​​ടു​​​ത​​​ൽ ബു​​​ദ്ധി​​​മു​​​ട്ടു സൃ​​​ഷ്ടി​​​ക്കും. ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്ക​​​ൽ തു​​​ട​​​രാ​​​ൻ തീ​​​രു​​​മാ​​​നം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും.


ഇ- ​​​ജാ​​​ഗ്ര​​​താ പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണ​​​മെ​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ ഇ​​​ള​​​വ് വ​​​രു​​​ത്താ​​​ൻ ത​​​ൽ​​​ക്കാ​​​ലം ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും പ​​​റ​​​ഞ്ഞു. മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നു സം​​​സ്ഥാ​​​ന​​​ത്തേ​​​ക്കു വ​​​രു​​​ന്ന​​​വ​​​രി​​​ൽ ഒ​​​രു വി​​​ഭാ​​​ഗം രോ​​​ഗ​​​വാ​​​ഹ​​​ക​​​രാ​​​ണെ​​​ന്ന​​​താ​​​ണ് അ​​​നു​​​ഭ​​​വ​​​പാ​​​ഠം. അ​​​തി​​​നാ​​​ൽ ജാ​​​ഗ്ര​​​ത തു​​​ട​​​രേ​​​ണ്ട​​​തു​​​ണ്ട്.

യാ​​​ത്ര പു​​​റ​​​പ്പെ​​​ടു​​​ന്പോ​​​ൾ ത​​​ന്നെ പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. അ​​​ത് പാ​​​ലി​​​ക്ക​​​ണം. അ​​​ങ്ങ​​​നെ​​​യാ​​​വു​​​ന്പോ​​​ൾ നാ​​​ട്ടി​​​ലേ​​​ക്ക് വ​​​രു​​​ന്ന​​​വ​​​രെ കൃ​​​ത്യ​​​മാ​​​യി മ​​​ന​​​സി​​​ലാ​​​ക്കാ​​​നും ക്വാ​​​റ​​​ന്‍റൈ​​​ൻ ചെ​​​യ്യാ​​​നും ക​​​ഴി​​​യു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.