ദേ​ശീ​യ​പാ​ത ബൈപാസ്: ക്ഷേ​ത്ര​ഭൂമി ഏ​റ്റെ​ടു​ക്കു​ന്ന​തു നി​ര്‍​ത്താ​ന്‍ നി​ര്‍​ദേ​ശം
Thursday, July 2, 2020 12:07 AM IST
കൊ​​​ച്ചി: ദേ​​​ശീ​​​യ​​​പാ​​​ത ബൈ​​​പാസി​​​നു വേ​​​ണ്ടി ആ​​​റ്റി​​​ങ്ങ​​​ല്‍ തി​​​രു​​​വാ​​​റാ​​​ട്ടു​​​കാ​​​വ് ദേ​​​വീ ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ ഭൂ​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തു നി​​​റു​​​ത്തി​​വ​​യ്​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി വാ​​​ക്കാ​​​ല്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. 44.52 ആ​​​ര്‍ ഭൂ​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള നാ​​​ഷ​​​ണ​​​ല്‍ ഹൈ​​​വേ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.

ക്ഷേ​​​ത്ര​​​ത്തി​​​നു ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ പ്രാ​​​ധാ​​​ന്യ​​​മു​​​ണ്ടെ​​​ന്നും രാ​​​ജ​​​കു​​​ടും​​​ബം കാ​​​ല​​​ങ്ങ​​​ളാ​​​യി അ​​​രി​​​യി​​​ട്ടു വാ​​​ഴ്ച ച​​​ട​​​ങ്ങു ന​​​ട​​​ത്തു​​​ന്ന ക്ഷേ​​​ത്ര​​​മാ​​​ണി​​​തെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. അ​​​ലൈ​​​ന്‍​മെ​​​ന്‍റി​​​ല്‍ ചെ​​​റി​​​യ മാ​​​റ്റം വ​​​രു​​​ത്തി സ്ഥ​​​ലം ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി​​​ക്ക് ന​​​ല്‍​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ല്‍ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ലെ​​​ന്ന ദേ​​​വ​​​സ്വം ബോ​​​ര്‍​ഡി​​​ന്‍റെ വാ​​​ദ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് ഇ​​​തി​​​ന്‍റെ ഫ​​​യ​​​ല്‍ ഹാ​​​ജ​​​രാ​​​ക്കാ​​​നും ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.