പ്ര​ള​യ​ ഫണ്ട് ത​ട്ടി​പ്പ് : അ​ൻ​വ​റി​നു പൊ​ള്ളാ​ച്ചി​യി​ൽ ഫാം ഉണ്ടെന്നു ക്രൈംബ്രാഞ്ച്
Thursday, July 2, 2020 12:21 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: കാ​​​ക്ക​​​നാ​​​ട് പ്ര​​​ള​​​യ ഫ​​​ണ്ട് ത​​​ട്ടി​​​പ്പ് കേ​​​സി​​​ല്‍ റി​​​മാ​​​ന്‍​ഡി​​​ല്‍ ക​​​ഴി​​​യു​​​ന്ന മൂ​​​ന്നാം പ്ര​​​തി എം.​​എം അ​​​ന്‍​വ​​​റി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ല്‍ വാ​​​ദം പൂ​​​ര്‍​ത്തി​​​യാ​​​യി. നാ​​​ളെ കോ​​​ട​​​തി കേ​​​സ് വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും. പ്ര​​​ള​​​യ ഫ​​​ണ്ട് ത​​​ട്ടി​​​പ്പ് കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​​ന്‍​വ​​​റി​​​നെ 13 വ​​​രെ​​​യാ​​​ണ് റി​​​മാ​​​ന്‍​ഡ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

എം.​​എം അ​​​ന്‍​വ​​​റി​​​നും ഭാ​​​ര്യ കൗ​​​ല​​​ത്ത് അ​​​ന്‍​വ​​​റി​​​നും പൊ​​​ള്ളാച്ചി​​​യി​​​ലെ ഫാ​​​മി​​​ല്‍ പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ണ്ടെ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി ക്രൈം ​​ബ്രാ​​​ഞ്ച്, വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. കോ​​​വി​​​ഡ് കാ​​​ല​​​മാ​​​യ​​​തി​​​നാ​​​ല്‍ നേ​​​രി​​​ട്ട് കൊ​​​ണ്ടു​​​പോ​​​യി തെ​​​ളി​​​വെ​​​ടു​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.


കോ​​​വി​​​ഡി​​​നു​​​ശേ​​​ഷം പൊ​​​ള്ളാ ച്ചി​​​യി​​​ലെ ഫാ​​​മി​​​ല്‍ കൊ​​​ണ്ടു​​​പോ​​​യി തെ​​​ളി​​​വെ​​​ടു​​​പ്പ് ആ​​​വ​​​ശ്യ​​​മാ​​ണ്. പ്ര​​​തി​​​ക്ക് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചാ​​​ല്‍ തെ​​​ളി​​​വ് ന​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി ക​​​ള​​​ക്ട​​​റേ​​​റ്റ് ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്ന വി​​​ഷ്ണു​​​പ്ര​​​സാ​​​ദി​​​നും മ​​​ഹേ​​​ഷി​​​നും ഫാ​​​മി​​​ല്‍ പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.