ചെ​ങ്ങ​ന്നൂ​ർ: തി​രു​വ​ൻ​വ​ണ്ടൂ​ർ സ്വ​ദേ​ശി ആ​ൻ​ഡ​മാ​നി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഓ​ത​റേ​ത്ത് രാ​മ​ച​ന്ദ്ര​ൻ പി​ള്ള-​വി​ജ​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ര​ഞ്ജി​ത്ത് കു​മാ​ർ (32) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ആ​ൻ​ഡ​മാ​നി​ൽ ആ​ർ​ഡി​എ​സ് എ​ന്ന ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി​യി​ൽ ക്രെ​യി​ൻ ഓ​പ്പ​റേ​റ്റ​ർ ആ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​ രാ​ത്രി ഷി​ഫ്റ്റി​ലെ ജോ​ലി​ക്കി​ടെ​ ര​ഞ്ജി​ത്ത് ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം മ​റി​ഞ്ഞാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജേ​ഷ് കു​മാ​ർ(​ആ​ർ​മി), ര​തീ​ഷ് കു​മാ​ർ (സൗ​ദി അ​റേ​ബ്യ). പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.