കൊ​​​ച്ചി: ന​​ടി ഷം​​​ന കാ​​​സി​​മി​​നെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി പ​​ണം ത​​ട്ടി​​യെ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച കേ​​​സി​​​ല്‍ ഏ​​​ഴാം പ്ര​​​തി മു​​​ഹ​​​മ്മ​​​ദ് ഷെ​​​രീ​​​ഫി​​​ന്‍റെ ഭാ​​​ര്യ തൃ​​​ശൂ​​​ര്‍ ക​​​യ്പ​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി സോ​​​ഫി​​​യ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ല്‍​കി.

ഷെ​​​രീ​​​ഫ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​തി​​​ക​​​ള്‍​ക്കെ​​​തി​​​രേ മൊ​​​ഴി ന​​​ല്‍​കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ ത​​​ന്നെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും പ്ര​​​തി​​​യാ​​​ക്കു​​​മെ​​​ന്ന് പോ​​​ലീ​​​സ് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്നു​​വെ​​​ന്ന് ആ​​രോ​​പി​​ച്ചാ​​ണ് ഇ​​വ​​ർ ഹ​​​ര്‍​ജി​ ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത്. ​


ഭ​​​ര്‍​ത്താ​​​വ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തു മു​​​ത​​​ല്‍ പോ​​​ലീ​​​സ് തു​​​ട​​​ര്‍​ച്ച​​​യാ​​​യി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും ത​​​നി​​​ക്കെ​​​തി​​​രേ പ​​​രാ​​​തി​​​യോ കേ​​​സോ നി​​​ല​​​വി​​​ലി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.