റാ​ന്നി​യി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു
Monday, July 6, 2020 12:23 AM IST
റാ​ന്നി: ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി കോ​വി​ഡ് 19 നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രു​ന്ന​യാ​ൾ മ​രി​ച്ചു. റാ​ന്നി ഇ​ട​ക്കു​ളം പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ പി. ​സി. ചാ​ക്കോ​യു​ടെ മ​ക​ൻ സി​നു പി. ​ജേ​ക്ക​ബാ​ണ് (46) മ​രി​ച്ച​ത്. അ​ബു​ദാ​ബി​യി​ൽ നി​ന്നും ഭാ​ര്യ​യ്ക്കും മു​ന്ന് മ​ക്ക​ൾ​ക്കും ഒ​പ്പം ക​ഴി​ഞ്ഞ ഒ​ന്നി​ന് പു​ല​ർ​ച്ചെ നെ​ടു​ന്പാ​ശേ​രി വ​ഴി​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. പി​ന്നീ​ട് വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നീ​ലി​ലാ​യി​രു​ന്നു.

ഏ​റെ​ക്കാ​ല​മാ​യി കാ​ൻ​സ​ർ രോ​ഗ​ത്തി​നു ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. സ്ര​വ സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. അ​മ്മ: ലീ​ലാ​മ്മ ചാ​ക്കോ (റി​ട്ട​യേ​ഡ് ഹെ​ഡ്മി​സ്ട്ര​സ്, ഗു​രു​കു​ലം ഹൈ​സ്കൂ​ൾ, ഇ​ട​ക്കു​ളം). ഭാ​ര്യ: ടോം​സി സി​നു. മ​ക്ക​ൾ: ആ​ദി​യ സി​നു ജേ​ക്ക​ബ്, ആ​രോ​ണ്‍ സി​നു ജേ​ക്ക​ബ്, ഏ​ദ​ൻ സി​നു ജേ​ക്ക​ബ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.