ഇന്നലെ 225 പേ​ർ​ക്കു കോവിഡ്
Monday, July 6, 2020 1:14 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ദി​​വ​​സ​​വും ഇ​​രു​​ന്നൂ​​റി​​ലേ​​റെ പേ​​ർ​​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. സ​​ന്പ​​ർ​​ക്ക​​ത്തി​​ലൂ​​ടെ രോ​​ഗ​​ബാ​​ധി​​ത​​രാ​​യ 38 പേ​​രു​​ൾ​​പ്പെ​​ടെ 225 പേ​​ർ​​ക്കാ​​ണ് ഇ​​ന്ന​​ലെ രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. 126 പേ​​ർ രോ​​ഗ​​മു​​ക്തി നേ​​ടി. രണ്ടു മരണം കൂടി ഉണ്ടായി.

ഇ​​ന്ന​​ലെ രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​വ​​രി​​ൽ 117 പേ​​രും വി​​ദേ​​ശ​​ത്തു​​നി​​ന്നും 57 പേ​​ർ മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും വ​​ന്ന​​വ​​രാ​​ണ്.

ക​​ണ്ണൂ​​ർ ജി​​ല്ല​​യി​​ലെ ഏ​​ഴ് ഡി​​എ​​സ്‌​​സി ജ​​വാ​​ന്മാ​​ർ​​ക്കും ര​​ണ്ട് സി​​ഐ​​എ​​സ്എ​​ഫ് ജ​​വാ​​ന്മാ​​ർ​​ക്കും തൃ​​ശൂ​​ർ ജി​​ല്ല​​യി​​ലെ ര​​ണ്ട് ബി​​എ​​സ്എ​​ഫ്കാ​​ർ​​ക്കും ക​​പ്പ​​ൽ ജീ​​വ​​ന​​ക്കാ​​രാ​​യ ര​​ണ്ടു പേ​​ർ​​ക്കും രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. സ​​ന്പ​​ർ​​ക്ക​​ത്തി​​ലൂ​​ടെ രോ​​ഗം ബാ​​ധി​​ച്ച 38 പേ​​രി​​ൽ 22 പേ​​രും തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ലു​​ള്ള​​വ​​രാ​​ണ്.

കോ​​ഴി​​ക്കോ​​ട്-​​അ​​ഞ്ച്, കാ​​സ​​ർ​​ഗോ​​ഡ്-​​നാ​​ല്, എ​​റ​​ണാ​​കു​​ളം-​​മൂ​​ന്ന്, മ​​ല​​പ്പു​​റം-​​ര​​ണ്ട്, കൊ​​ല്ലം-​​ഒ​​ന്ന്, ആ​​ല​​പ്പു​​ഴ-​​ഒ​​ന്ന് എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മ​​റ്റു ജി​​ല്ല​​ക​​ളി​​ൽ സ​​ന്പ​​ർ​​ക്ക​​ത്തി​​ലൂ​​ടെ രോ​​ഗ​​ബാ​​ധി​​ത​​രാ​​യ​​വ​​രു​​ടെ എ​​ണ്ണം.

നി​​ല​​വി​​ൽ 2,228 പേ​​രാ​​ണ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച് ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. 3174 പേ​​ർ രോ​​ഗ​​മു​​ക്തി നേ​​ടി. 1,80,939 പേ​​രാ​​ണ് നി​​രീ​​ക്ഷ​​ണ​​ത്തി​​ലു​​ള്ള​​ത്. ഇ​​തി​​ൽ 1,77,995 പേ​​ർ വീ​​ടു​​ക​​ളി​​ലും ക്വാ​​റ​​ന്‍റൈ​​ൻ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും 2,944 പേ​​ർ ആ​​ശു​​പ​​ത്രി​​ക​​ളി​​ലു​​മാ​​ണ്. 377 പേ​​രെ​​യാ​​ണ് ഇ​​ന്ന​​ലെ മാ​​ത്രം ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

പു​​​തി​​​യ 24 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ​​​

ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ പ​​​ട്ട​​​ണ​​​ക്കാ​​​ട് (ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണ്‍ വാ​​​ർ​​​ഡ് 16), തു​​​റ​​​വൂ​​​ർ (1, 16, 18), കു​​​ത്തിയ​​​തോ​​​ട് (1, 16), എ​​​ഴു​​​പു​​​ന്ന (15), അ​​​ന്പ​​​ല​​​പ്പു​​​ഴ സൗ​​​ത്ത് (2), ചെ​​​റി​​​യ​​​നാ​​​ട് (7), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ കൊ​​​ല്ലം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (53), കൊ​​​ട്ടാ​​​ര​​​ക്ക​​​ര മു​​​നിസി​​​പ്പാ​​​ലി​​​റ്റി (2, 4, 6, 7, 8), മേ​​​ലി​​​ല (15), തേ​​​വ​​​ല​​​ക്ക​​​ര (8), ആ​​​ല​​​പ്പാ​​​ട് (അ​​​ഴീ​​​ക്ക​​​ൽ ഹാ​​​ർ​​​ബ​​​ർ), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ പ​​​റ​​​വൂ​​​ർ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (8), കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ (8), തൃ​​​ക്കാ​​​ക്ക​​​ര മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (28), ആ​​​ലു​​​വ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (ആ​​​ലു​​​വ മാ​​​ർ​​​ക്ക​​​റ്റ്), പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ ന​​​ല്ലേ​​​പ്പി​​​ള്ളി (7), കൊ​​​ടു​​​വാ​​​യൂ​​​ർ (13), വാ​​​ണി​​​യം​​​കു​​​ളം (6), ആ​​​ന​​​ക്ക​​​ര (3), ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ ക​​​ട​​​ന്പൂ​​​ർ (3), കീ​​​ഴ​​​ല്ലൂ​​​ർ (3), കു​​​റ്റി​​​യാ​​​ട്ടൂ​​​ർ (13), കു​​​ന്നോ​​​ത്തുപ​​​റ​​​ന്പ് (15), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ വെ​​​ള്ള​​​നാ​​​ട് (12, 13).



ഹോ​​​ട്ട്സ്പോ​​​ട്ടി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​

ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ വേ​​​ങ്ങാ​​​ട് (ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണ്‍ സ​​​ബ് വാ​​​ർ​​​ഡ് 12), ഉ​​​ള്ളി​​​ക്ക​​​ൽ (വാ​​​ർ​​​ഡ് 19), ചെ​​​ങ്ങ​​​ളാ​​​യി (14), കാ​​​ടാ​​​ച്ചി​​​റ (3), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ ശ്രീ​​​മൂ​​​ല ന​​​ഗ​​​രം (1, 7, 9, 10, 11, 12), മ​​​ല​​​യാ​​​റ്റൂ​​​ർ​​​ നീ​​​ലീശ്വ​​​രം (15) എ​​​ന്നി​​​വ​​​യെ​​​യാ​​​ണ് ക​​​ണ്ടെ​​യി​​ൻ​​​മെ​​​ന്‍റ് സോ​​​ണി​​​ൽനി​​​ന്നും ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്.
ആകെ153 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളാ​​​ണു​​ള്ള​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.