ലോക്ക്ഡൗണ്‍ മേഖലയിലെ ബാങ്കുകളും അടച്ചിടണമെന്ന് ഓഫീസേഴ്സ് കോണ്‍ഫെഡറേഷൻ
Tuesday, July 7, 2020 12:36 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പൊ​​തു​​ജ​​ന സു​​ര​​ക്ഷ​​യെ​​ക്ക​​രു​​തി ട്രി​​പ്പി​​ൾ ലോ​​ക്ക് ഡൗ​​ണ്‍ മേ​​ഖ​​ല​​ക​​ളി​​ലും ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണു​​ക​​ളി​​ലും ബാ​​ങ്ക് ശാ​​ഖ​​ക​​ൾ പൂ​​ർ​​ണ​​മാ​​യി അ​​ട​​ച്ചി​​ട​​ണ​​മെ​​ന്ന് ഓ​​ൾ ഇ​​ന്ത്യ ബാ​​ങ്ക് ഓ​​ഫീ​​സേ​​ഴ്സ് കോ​​ണ്‍ഫെ​​ഡ​​റേ​​ഷ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

രോ​​ഗ​​വ്യാ​​പ​​ന സാ​​ധ്യ​​ത നി​​ല​​നി​​ൽ​​ക്കു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ൽ ബാ​​ങ്ക് പ്ര​​വൃ​​ത്തി​​സ​​മ​​യം രാ​​വി​​ലെ 10 മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു​​വ​​രെ​​യാ​​ക്കു​​ക ,ശ​​നി​​യാ​​ഴ്ച​​ക​​ളി​​ൽ ബാ​​ങ്കു​​ക​​ൾ അ​​ണു​​ന​​ശീ​​ക​​ര​​ണം ന​​ട​​ത്തു​​ക, ബാ​​ങ്കി​​ലെ​​ത്തു​​ന്ന​​വ​​രു​​ടെ താ​​പ​​നി​​ല പ​​രി​​ശോ​​ധി​​ക്കു​​ക, ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​രെ കോ​​വി​​ഡ് റാ​​ൻ​​ഡം പ​​രി​​ശോ​​ധ​​നയ്​​ക്കു വി​​ധേ​​യ​​മാ​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്ന് സം​​സ്ഥാ​​ന​​ത​​ല ബാ​​ങ്കിം​​ഗ് അ​​വ​​ലോ​​ക​​ന സ​​മി​​തി​​യോ​​ടും ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​നോ​​ടും സം​​ഘ​​ട​​ന ആ​​വ​​ശ്യ​​പ്പെ​​ട്ടു.


എ​​ല്ലാ​​മേ​​ഖ​​ല​​യി​​ലും എ​​ടി​​എം ഉ​​ണ്ടെ​​ങ്കി​​ലും ക​​ർ​​ശ​​ന നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ മേ​​ഖ​​ല​​ക​​ളി​​ൽ ബാ​​ങ്ക് തു​​റ​​ന്നി​​ട്ടി​​രി​​ക്കു​​ന്നു. അ​​വി​​ടേ​​ക്ക് ജ​​ന​​ങ്ങ​​ൾ സാ​​മൂ​​ഹ്യ അ​​ക​​ലം പാ​​ലി​​ക്കാ​​തെ ത​​ള്ളി​​ക്ക​​യ​​റു​​ന്നു.

തി​​ങ്ങി​​നി​​റ​​ഞ്ഞു ക​​യ​​റി നി​​ൽ​​ക്കു​​ന്ന​​വ​​രെ നി​​യ​​ന്ത്രി​​ക്കാ​​നു​​ള്ള സം​​വി​​ധാ​​നം ബാ​​ങ്കു​​ക​​ൾ​​ക്കി​​ല്ല. ആ​​യ​​തി​​ൽ സാ​​മൂ​​ഹ്യ വ്യാ​​പ​​നം ത​​ട​​യു​​ന്ന​​തി​​നാ​​യി രോ​​ഗ​​പ്പക​​ർ​​ച്ച​​യു​​ള്ള​​താ​​യി റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത സ്ഥ​​ല​​ങ്ങ​​ളി​​ൽ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​വും പോ​​ലീ​​സും ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും ഓ​​ൾ ഇ​​ന്ത്യ ബാ​​ങ്ക് ഓ​​ഫീ​​സേ​​ഴ്സ് കോ​​ണ്‍ഫെ​​ഡ​​റേ​​ഷ​​ൻ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ശ്രീ​​നാ​​ഥ് ഇ​​ന്ദു​​ചൂ​​ഡ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.