മുഖ്യമന്ത്രിയും സ്വപ്ന സുരേഷും ഒരുമിച്ചു നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് ഗവർണർ
Tuesday, July 7, 2020 12:36 AM IST
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ മുഖ്യആസൂത്രക സ്വപ്ന സുരേഷും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചു നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവച്ചത്.
എന്നാൽ അരമണിക്കൂറിനു ശേഷം ചിത്രം പിൻവലിക്കുകയും ചെയ്തു. രാജ്ഭവനിൽ നടന്ന ഒരു ചടങ്ങിന്റെ ചിത്രം എന്ന നിലയിലാണ് ഗവർണർ ട്വീറ്റ് ചെയ്തത്. എന്നാൽ പിന്നീട് ഇതു പിൻവലിക്കുകയായിരുന്നു. ചിത്രം മാറിപ്പോയതാണെന്നാണ് രാജ്ഭവൻ നൽകുന്ന വിശദീകരണം.