ക്വാറന്‍റൈനിൽ കഴിഞ്ഞ വയോധിക മരിച്ചു
Friday, July 10, 2020 11:30 PM IST
ചെ​ങ്ങ​ന്നൂ​ർ: നാ​ഗ​ലാ​ൻ​ഡ് പോ​ലീ​സ് റി​ട്ട. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ക​ല്ലി​ശേ​രി അ​മ്മ​ന​ത്ത് വീ​ട്ടി​ൽ (ആ​ര്യാ​ട്ട് ഭ​വ​ന​ത്തി​ൽ) പ​രേ​ത​നാ​യ കെ.​പി. ഗോ​പി​നാ​ഥ​ന്‍റെ ഭാ​ര്യ ഉ​ഷാ ഗോ​പി​നാ​ഥ് (73) മ​രി​ച്ചു. ഹൃ​ദ്രോ​ഗ​വും വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​വു​മു​ണ്ടാ​യി​രു​ന്നു.

പ​ന്ത​ളം സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം ദീ​ർ​ഘ​നാ​ളാ​യി ക​ല്ലി​ശേ​രി​യി​ൽ വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ന്‍റെ മ​ക​നൊ​പ്പ​മാ​ണ് ഇ​വി​ടെ ക​ഴി​ഞ്ഞു വ​ന്നി​രു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ഉ​ഷാ ഗോ​പി​നാ​ഥി​ന് അ​സു​ഖ​മാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വ​രെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നും പ​രി​ച​രി​ക്കു​ന്ന​തി​നു​മാ​യി ബം​ഗ​ളൂ​രുവിൽ ജോ​ലി ചെ​യ്യു​ന്ന സ​ഹോ​ദ​ര​ന്‍റെ മ​ക​ൾ നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. ബം​ഗ​ളൂ​രുവി​ൽ നി​ന്നു വ​ന്നതുമൂലം സ​ഹോ​ദ​ര പു​ത്രി​യ​ട​ക്കം മൂ​ന്നു​പേ​രും ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു.


ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം മൂ​ർ​ച്ഛി​ച്ചു ഉ​ഷാ ഗോപ ി നാഥിന്‍റെ മരണം സംഭവിക്കുകയാ യിരുന്നു. മൂ​ന്നു പേ​രു​ടെ​യും സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്തി​ട്ടു​ണ്ട്. സം​സ്കാ​രം പി​ന്നീ​ട്. പ​ന്ത​ളം ആ​ര്യാ​ട്ട് ഭ​വ​നം കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: പ​രേ​ത​രാ​യ ശ്യാം ​ഗോ​പി​നാ​ഥ്, സ​ഞ്ജീ​വ് ഗോ​പി​നാ​ഥ്, സ​തീ​ഷ് ഗോ​പി​നാ​ഥ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.