ആ​ന്‍റി​ജ​ൻ ടെ​സ്റ്റും പി​സി​ആ​ർ ടെ​സ്റ്റും ഒ​രുപോ​ലെ സ​ഹാ​യ​കം: മു​ഖ്യ​മ​ന്ത്രി
Saturday, July 11, 2020 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ന്‍റി​​​ജ​​​ന്‍ ടെ​​​സ്റ്റി​​​നെപ്പ​​​റ്റി ബോ​​​ധ​​​പൂ​​​ര്‍​വം തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​ക​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ആ​​​ന്‍റി​​​ജ​​​ൻ ടെ​​​സ്റ്റും പി​​​സി​​​ആ​​​ർ ടെ​​​സ്റ്റും ഒ​​​രു പോ​​​ലെ രോ​​​ഗ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് സ​​​ഹാ​​​യ​​​ക​​​മാ​​​ണ്.

കൊ​​​റോ​​​ണ വൈ​​​റ​​​സി​​​ന് പ്ര​​​ധാ​​​ന​​​മാ​​​യും ര​​​ണ്ട് ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. ന്യൂ​​​ക്ലി​​​ക്ക് ആ​​​സി​​​ഡ് എ​​​ന്ന ഉ​​​ള്‍ഭാ​​​ഗ​​​വും പ്രോ​​​ട്ടി​​​ന്‍ എ​​​ന്ന പു​​​റം ഭാ​​​ഗ​​​വും. പി​​​സി​​​ആ​​​ര്‍ ടെ​​​സ്റ്റ് ന്യൂ​​​ക്ലി​​​​​​ക്ക് ആ​​​സി​​​ഡ് ഭാ​​​ഗ​​​വും ആ​​​ന്‍റി​​​ജ​​​ന്‍ ടെ​​​സ്റ്റ് പ്രോ​​​ട്ടീ​​​ന്‍ ഭാ​​​ഗ​​​വു​​​മാ​​​ണ് ടെ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​ത്. ര​​​ണ്ടും ഒ​​​രു പോ​​​ലെ രോ​​​ഗ​​​നി​​​ര്‍​ണ​​​യ​​​ത്തി​​​ന് സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​ണ്. പി​​​സി​​​ആ​​​ര്‍ ടെ​​​സ്റ്റ് ചെ​​​യ്ത് റി​​​സ​​​ള്‍​ട്ട് കി​​​ട്ടാ​​​ന്‍ നാ​​​ലു മു​​​ത​​​ല്‍ ആ​​​റു മ​​​ണി​​​ക്കൂ​​​ര്‍ വ​​​രെ സ​​​മ​​​യം വേ​​​ണ്ടി​​​വ​​​രും. പ്ര​​​ത്യേ​​​ക​​​മാ​​​യി സ​​​ജ്ജീ​​​ക​​​രി​​​ച്ച ലാ​​​ബു​​​ക​​​ളു​​​ടെ​​​യും യ​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ​​​യും സ​​​ഹാ​​​യ​​​വും വേ​​​ണം.

ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ന് അ​ര​മ​ണി​ക്കൂ​ര്‍ സ​മ​യം മ​തി. ടെ​സ്റ്റ് ന​ട​ത്തു​ന്നി​ട​ത്ത് വ​ച്ചു​ത​ന്നെ ഫ​ലമ​റി​യാം. ലാ​ബോ​റ​ട്ട​റി​യി​ല്‍ അ​യയ്​ക്കേ​ണ്ട​തി​ല്ല. ര​ണ്ടി​നും ചി​ല പ​രി​മി​തി​ക​ളു​മു​ണ്ട്. രോ​ഗം ഭേ​ദ​മാ​യി ക​ഴി​ഞ്ഞാ​ലും ചി​ല​രി​ല്‍ പി​സി​ആ​ര്‍ ടെ​സ്റ്റ് പോ​സി​റ്റീ​വ് ആ​യെ​ന്ന് വ​രാം. വൈ​റ​സി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ള്‍ തു​ട​ര്‍​ന്നും പു​റ​ത്തു​വ​രു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​ങ്ങി​നെ സം​ഭ​വി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ചെ​യ്താ​ല്‍ നെ​ഗ​റ്റീ​വാ​യി​രി​ക്കും. അ​തു​പോ​ലെ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രി​ല്‍ ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് നെ​ഗ​റ്റീ​വാ​യാ​ല്‍​പോ​ലും ഒ​രു സു​ര​ക്ഷ​യ്ക്കു​വേ​ണ്ടി പി​സി​ആ​ര്‍ ടെ​സ്റ്റ് ന​ട​ത്താ​റു​മു​ണ്ട്. ഇ​തു​പോ​ലെ ആ​ന്‍റി​ബോ​ഡി ടെ​സ്റ്റു​മു​ണ്ട്. രോ​ഗാ​ണു ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ചു ക​ഴി​ഞ്ഞാ​ല്‍ ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന ആ​ന്‍റി ബോ​ഡ ി (പ്ര​തി​വ​സ്തു) പ​രി​ശോ​ധി​ക്കാ​നാ​ണ് ആ​ന്‍റി​ബോ​ഡി ടെ​സ്റ്റ് ചെ​യ്യു​ന്ന​ത്.


കോ​​​വി​​​ഡ് സ്ക്രീ​​​നിം​​​ഗി​​​നാ​​​യി ആ​​​ന്‍റി​​​ജ​​​ന്‍ ടെ​​​സ്റ്റ് ആ​​​ണ് പ​​​ര​​​ക്കെ ഉ​​​പ​​​യോ​​​ഗി​​​ച്ചു കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. പ്രാ​​​ഥ​​​മി​​​ക​​​മാ​​​യി ശ്വ​​​സ​​​ന​​​വ്യ​​​വ​​​സ്ഥ​​​യെ​​​യാ​​​ണ് ബാ​​​ധി​​​ക്കു​​​ന്ന​​​ത് എ​​​ന്ന​​​തി​​​നാ​​​ല്‍ മൂ​​​ക്കി​​​ന്‍റെ പി​​​ന്‍​ഭാ​​​ഗ​​​ത്തും തൊ​​​ണ്ട​​​യി​​​ലും ആ​​​യി​​​രി​​​ക്കും വൈ​​​റ​​​സി​​​ന്‍റെ സാ​​​ന്നി​​​ധ്യം കൂ​​​ടു​​​ത​​​ല്‍ കാ​​​ണു​​​ന്ന​​​ത്. ആ ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള സ്ര​​​വ​​​മാ​​​ണ് പ​​​രി​​​ശോ​​​ധ​​​നയ്​​​ക്ക് എ​​​ടു​​​ക്കു​​​ന്ന​​​ത്. ആ​​​ന്‍റി​​​ജ​​​ന്‍ ടെ​​​സ്റ്റാ​​​ണ് ഏ​​​റ്റ​​​വും ന​​​ല്ല സ്ക്രീ​​​നിം​​​ഗ് ടെ​​​സ്റ്റ് എ​​​ന്ന​​​തു​​​കൊ​​​ണ്ടുത​​​ന്നെ​​​യാ​​​ണ് അ​​​ത് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നെ മ​​​റ്റൊ​​​ര​​​ര്‍​ഥ​​​ത്തി​​​ല്‍ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത് സ​​​മൂ​​​ഹ​​​ത്തോ​​​ടു ത​​​ന്നെ​​​യു​​​ള്ള അ​​​ക്ര​​​മ​​​വും വെ​​​ല്ലു​​​വി​​​ളി​​​യു​​​മാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.