എ​ൻ​ഐ​എ അ​ന്വേ​ഷ​ണം മാ​ത്രം പോ​രെ​ന്നു കോ​ണ്‍​ഗ്ര​സ്
എ​ൻ​ഐ​എ അ​ന്വേ​ഷ​ണം മാ​ത്രം  പോ​രെ​ന്നു കോ​ണ്‍​ഗ്ര​സ്
Saturday, July 11, 2020 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ന് അ​​​ന്താ​​​രാ​​​ഷ്‌ട്ര മാ​​​ന​​​മു​​​ള്ള​​​തി​​​നാ​​​ൽ എ​​​ൻ​​​ഐ​​​എ അ​​​ന്വേ​​​ഷ​​​ണം മാ​​​ത്രം പോ​​​രെ​​​ന്നു കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ.

എ​​​ൻ​​​ഐ​​​എ അ​​​ന്വേ​​​ഷ​​​ണ​​​ത്തെ കോ​​​ണ്‍​ഗ്ര​​​സ് സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സും ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​മാ​​​ണ്. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തി​​​ലെ തീ​​​വ്ര​​​വാ​​​ദ​​​ വ​​​ശം മാ​​​ത്ര​​​മേ എ​​​ൻ​​​ഐ​​​എയ്​​​ക്ക് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ സാ​​​ധി​​​ക്കൂ. സാ​​​ന്പ​​​ത്തി​​​ക അ​​​ഴി​​​മ​​​തി​​​യ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​തി​​​നാ​​​ൽ സി​​​ബി​​​ഐ, റോ ​​​എ​​​ന്നീ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​വും ന​​​ട​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കെ​​​പി​​​സി​​​സി രാ​​​ഷ്‌ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ൽ സ​​​ത്യ​​​സ​​​ന്ധ​​​ത​​​യു​​​ടെ ഒ​​​രം​​​ശ​​​മെ​​​ങ്കി​​​ലും ശേ​​​ഷി​​​ക്കു​​​ന്നു​​​വെ​​​ങ്കി​​​ൽ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ചേ​​​ർ​​​ന്ന് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​ണം. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നെ​​​യും അ​​​ന്വേ​​​ഷ​​​ണ പ​​​രി​​​ധി​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​ര​​​ണം. കേ​​​സി​​​ന്‍റെ ദി​​​ശ​​​മാ​​​റ്റി സി​​​പി​​​എ​​​മ്മി​​​നെ സ​​​ഹാ​​​യി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു ബി​​​ജെ​​​പി ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി.​​​ വേ​​​ണു​​​ഗോ​​​പാ​​​ലി​​​നെ​​​തി​​​രെ ബി​​​ജെ​​​പി നേ​​​താ​​​വു ന​​​ട​​​ത്തി​​​യ ആ​​​രോ​​​പ​​​ണം. വേ​​​ണു​​​ഗോ​​​പാ​​​ലി​​​നെ​​​തി​​​രെ എ​​​ന്തെ​​​ങ്കി​​​ലും തെ​​​ളി​​​വു​​​ണ്ടെ​​​ങ്കി​​​ൽ പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.


കേ​​​സി​​​ൽ എ​​​ൻ​​​ഐ​​​എ, സി​​​ബി​​​ഐ, റോ ​​​ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ സം​​​യു​​​ക്ത അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഈ ​​​മാ​​​സം 14നു ​​​ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​ഴു​​​ത​​​ട​​​ച്ച അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണു വേ​​​ണ്ട​​​തെ​​​ന്നു ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​യും പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.