ഇടുക്കി ചരിത്രനേട്ടത്തിലേക്ക്
Saturday, July 11, 2020 12:50 AM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ച​രി​ത്ര​നേ​ട്ട​ത്തി​ൽ. പ​ദ്ധ​തി​യു​ടെ മൂ​ല​മ​റ്റം പ​വ​ർ ഹൗ​സി​ലെ വൈ​ദ്യു​തോ​ദ്​പാ​ദ​നം ഒ​രു ല​ക്ഷം മി​ല്യ​ണ്‍ യൂ​ണി​റ്റി​ലേ​ക്ക് എ​ത്തു​ന്നു. ഇ​ന്ന​ലെ​വ​രെ 99,970.891 മി​ല്യ​ണ്‍ (ദ​ശ​ല​ക്ഷം) യൂ​ണി​റ്റാ​ണ് ഇ​വി​ടു​ത്തെ ഉ​ത്പാ​ദ​നം. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ജ​ലവൈ​ദ്യു​ത നി​ല​യ​ത്തി​ൽനി​ന്നും ഇ​ത്ര​യും ഉ​ത്പാ​ദ​നം ന​ട​ക്കു​ന്ന​ത്.

പ​ദ്ധ​തി ച​രി​ത്ര​നേ​ട്ട​ത്തി​ൽ എ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സി​ഇ​ബി​യും സം​സ്ഥാ​ന​സ​ർ​ക്കാ​രും ചേ​ർ​ന്ന് അ​നു​മോ​ദ​ന ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി ആ​ർ​ച്ച് ഡാം, ​ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട്, കു​ള​മാ​വ് അ​ണ​ക്കെ​ട്ട് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി.

1976 ഫെ​ബ്രു​വ​രി 12നു ​അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യാ​ണ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​തി​ദി​നം 130 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പാ​ക്കു​ന്ന മൂ​ന്നു ജ​ന​റേ​റ്റ​റു​ക​ളും പി​ന്നീ​ട് 1985ലും 86​ലു​മാ​യി മ​റ്റു​ മൂ​ന്നു ജ​ന​റേ​റ്റ​റു​ക​ളും കൂ​ടി സ്ഥാ​പി​ച്ചു.​ കാ​ന​ഡ​യി​ലെ ജ​ന​റ​ൽ ഇ​ല​ക്‌ട്രി​ക്ക​ൽ​സ് ക​ന്പ​നി​യി​ൽനി​ന്നു ഇ​റ​ക്കു​മ​തി ചെ​യ്ത​താ​ണ് ജ​ന​റേ​റ്റ​റു​ക​ൾ.​


കു​ള​മാ​വ് അ​ണ​ക്കെ​ട്ടി​ൽനി​ന്നു നാ​ടു​കാ​ണി മ​ല തു​ര​ന്ന് പ്ര​ബ​ലി​ത ഉ​രു​ക്കു​നി​ർ​മി​ത പെ​ൻ​സ്റ്റോ​ക്ക് പൈ​പ്പി​ലൂ​ടെ വെ​ള്ളം എ​ത്തി​ച്ചാ​ണ് മൂ​ല​മ​റ്റ​ത്ത് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വൈ​ദ്യു​തി ആ​വ​ശ്യ​ത്തി​ന്‍റെ മു​ഖ്യ​പ​ങ്കും ഇ​ടു​ക്കി പ​ദ്ധ​തി വ​ഴി​യാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.
ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ല​യ​ത്തെ ആ​ദ​രി​ച്ചു​ള്ള ശി​ലാ​ഫ​ല​കം മ​ന്ത്രി എം.​എം. മ​ണി ഇ​ന്നു രാ​വി​ലെ 10നു ​വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സ് വ​ഴി അ​നാ​ച്ഛാ​ദ​നം ചെ​യ്യും. ​ഉൗ​ർ​ജ​വ​കു​പ്പ് സെ​ക്ര​ട്ട​റി ദി​നേ​ശ് അ​റോ​റ പു​ര​സ്കാ​ര ഫ​ല​കം സ​മ​ർ​പ്പി​ക്കും.​ മൂ​ല​മ​റ്റ​ത്തു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കെഎ​സ്ഇ​ബി ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​ ഡ​യ​റ​ക്ട​ർ​മാ​രാ​യ പി. ​കു​മാ​ര​ൻ, ബി​പി​ൻ ജോ​സ​ഫ്, ആ​ർ. സു​കു, പി. ​രാ​ജ​ൻ, മി​നി ജോ​ർ​ജ്, ചീ​ഫ് എ​ൻ​ജി​നി​യ​ർ സി​ജി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.​

അ​തേ​സ​മ​യം, വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​യി​ലാ​യി​രു​ന്ന ഒ​ന്നാം ന​ന്പ​ർ ജ​ന​റേ​റ്റ​റും ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പ്ര​വ​ർ​ത്തി​പ്പി​ച്ചു തു​ട​ങ്ങി.​ ര​ണ്ടാം ന​ന്പ​ർ ജ​ന​റേ​റ്റ​ർ മാ​ത്ര​മാ​ണ് ഇ​നി പ്ര​വ​ർ​ത്ത​ന ​സ​ജ്ജ​മാ​കാ​നു​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.