വാ​ള​യാ​റി​ൽ 45 ല​ക്ഷത്തിന്‍റെ കു​ഴ​ൽ​പ്പ​ണ വേ​ട്ട
Saturday, July 11, 2020 1:25 AM IST
പാ​​​ല​​​ക്കാ​​​ട്: വാ​​​ള​​​യാ​​​റി​​​ൽ പെ​​​ട്ടി​​​ഓ​​​ട്ടോ​​​യി​​​ൽ ക​​​ട​​​ത്തി​​​യ 45 ല​​​ക്ഷം രൂ​​​പ പി​​​ടി​​​കൂ​​​ടി. ര​​​ണ്ടു​​​പേ​​​രെ അ​​​റ​​​സ്റ്റു​​​ചെ​​​യ്തു. കോ​​​യ​​​ന്പ​​​ത്തൂ​​​ർ ഈ​​​ച്ച​​​നാ​​​റി ഗം​​​ഗാ​​​ന​​​ഗ​​​ർ മാ​​​ച്ച​​​കൗ​​​ണ്ട​​​പ്പാ​​​ള​​​യം സ​​​ന്പ​​​ത്ത് കു​​​മാ​​​ർ (46), ചീ​​​ര​​​ത്തോ​​​ട്ടം ചെ​​​മ്മ​​​ട്ടി​​​കോ​​​ള​​​നി ബാ​​​ല​​​മു​​​രു​​​ക ഗു​​​രു​​​സാ​​​മി (40) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ​​​നി​​​ന്നു തൃ​​​ശൂ​​​രി​​​ലേ​​​ക്കാ​​​ണ് പ​​​ണം കൊ​​​ണ്ടു​​​പോ​​​യ​​​തെ​​​ന്നു പ്ര​​​തി​​​ക​​​ൾ മൊ​​​ഴി​​​ന​​​ല്കി. ഇ​​​വ​​​ർ പ​​​ണം കൊ​​​ണ്ടു​​​പോ​​​കു​​​ന്ന ഏ​​​ജ​​​ന്‍റു​​​മാ​​​രാ​​​ണ്.


അ​​​ഞ്ഞൂ​​​റി​​​ന്‍റെ 62 കെ​​​ട്ടും ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ന്‍റെ ഏ​​​ഴു​​​കെ​​​ട്ടു​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഒ​​​ന്നേ​​​മു​​​ക്കാ​​​ൽ കോ​​​ടി രൂ​​​പ ക​​​ഞ്ചി​​​ക്കോ​​​ട് ടോ​​​ളി​​​ൽ​​​നി​​​ന്നും പി​​​ടി​​​ച്ചി​​​രു​​​ന്നു. ജി​​​ല്ലാ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ സ്ക്വാ​​​ഡി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് കു​​​ഴ​​​ൽ​​​പ്പ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.