യുഎഇയിലേക്ക് ഇന്നുമുതൽ വിമാന സർവീസ്
Sunday, July 12, 2020 12:25 AM IST
കൊണ്ടോട്ടി: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തുന്ന വിമാനങ്ങൾ ഇന്നു മുതൽ യുഎഇയിലേക്ക് സർവീസ് നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് ഇന്നുമുതൽ 26 വരെയുളള ഷെഡ്യൂൾ പ്രഖ്യാപിച്ചു. കരിപ്പൂർ 15, കൊച്ചി-21, തിരുവനന്തപുരം-ഒന്‍പത്, കണ്ണൂർ ഏഴ് സർവീസുകൾ ഉൾപ്പെടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തുനിന്നും 52 സർവീസുകളാണുള്ളത്. റസിഡന്റ് വീസയുള്ളവർക്കു മാത്രമാണ് യാത്രയ്ക്ക് അനുമതി.
യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറുകൾക്കുളള്ളിൽ കോവിഡ് പിസിആർ ടെസ്റ്റിൽ നെഗറ്റീവായർക്കാണ് പോകാൻ അനുമതി. ഇതോടൊപ്പം ദുബായ് സ്മാർട്ട് ആപ് ഡൗണ്‍ലോഡ് ചെയ്യുകയും ഹെൽത്ത് ഡിക്ലറേഷൻ ഫോം, ക്വാറന്റൈൻ വിശദാംശങ്ങൾ എന്നിവ ഓണ്‍ലൈനായി നൽകുകയും വേണം. ഷാർജ, അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കാണ് സർവീസ്.
ഇന്നു രാവിലെ 10.30 ന് കരിപ്പൂരിൽനിന്ന് ഷാർജ, തിരുവനന്തപുരത്തുനിന്നു 10.15ന് ദുബായ്, കണ്ണൂരിൽനിന്നു 11ന് ദുബായ് എന്നിങ്ങനെയാണ് സർവീസ്.