കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച വീ​ട്ട​മ്മ​യ്ക്ക് കോ​വി​ഡ്
കു​ഴ​ഞ്ഞു വീ​ണു  മ​രി​ച്ച  വീ​ട്ട​മ്മ​യ്ക്ക് കോ​വി​ഡ്
Monday, July 13, 2020 12:14 AM IST
രാ​​ജാ​​ക്കാ​​ട്: കു​​ഴ​​ഞ്ഞു വീ​​ണു മ​​രി​​ച്ച വീ​​ട്ട​​മ്മ​​യ്ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. രാ​​ജാ​​ക്കാ​​ട് എ​​ൻ​​ആ​​ർ സി​​റ്റി ചി​​റ​​മ്മേ​​ൽ ജോ​​യി​​യു​​ടെ ഭാ​​ര്യ വ​​ൽ​​സ​​മ്മ (56)യ്ക്കാ​​ണ് മ​​ര​​ണ ശേ​​ഷം കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്. എ​​ന്നാ​​ൽ രോ​​ഗ​​ബാ​​ധ​​യു​​ടെ ഉ​​റ​​വി​​ടം വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല. വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം വീ​​ട്ടി​​ൽ കു​​ഴ​​ഞ്ഞ് വീ​​ണ വ​​ത്സ​​മ്മ​​യെ രാ​​ജാ​​ക്കാ​​ട് സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലാ​​ണ് ആ​​ദ്യം എ​​ത്തി​​ച്ച​​ത്. ഹൃ​​ദ​​യാ​​ഘാ​​തം ഉ​​ണ്ടാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് ആ​​ലു​​വ രാ​​ജ​​ഗി​​രി ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​രോ​​ഗ്യ നി​​ല വ​​ഷ​​ളാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് വെ​​ന്‍റി​​ലേ​​റ്റ​​റി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഹൃ​​ദ​​യ​​ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്താ​​നു​​ള്ള പ​​രി​​ശോ​​ധ​​ന​​യു​​ടെ ഭാ​​ഗ​​മാ​​യി കോ​​വി​​ഡ് ടെ​​സ്റ്റ് ന​​ട​​ത്തി. ഇ​​തി​​നി​​ടെ ഇ​​ന്ന​​ലെ രാ​​വി​​ലെ വ​​ൽ​​സ​​മ്മ മ​​രി​​ച്ചു. പ​​രി​​ശോ​​ധ​​ന ഫ​​ലം വ​​ന്ന​​പ്പോ​​ഴാ​​ണ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്.


തു​​ട​​ർ​​ന്ന് ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന ഭ​​ർ​​ത്താ​​വ് ജോ​​യി​​യെ​​യും മ​​ക​​ൻ ബി​​ബി​​നെ​​യും ക്വാ​​റ​​ന്‍റൈനി​​ലാ​​ക്കി. ഇ​​വ​​രു​​ടെ സ​​ന്പ​​ർ​​ക്ക പ​​ട്ടി​​ക പ​​രി​​ശോ​​ധി​​ച്ചു വ​​രി​​ക​​യാ​​ണ്. വ​​ത്സ​​മ്മ​​യു​​ടെ സം​​സ്കാ​​രം കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ച് ആ​​രോ​​ഗ്യ വോ​​ള​​ണ്ടി​​യ​​ർ​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി. ആ​​ല​​പ്പു​​ഴ വൈ​​റോ​​ള​​ജി ലാ​​ബി​​ൽ നി​​ന്നു​​ള്ള പ​​രി​​ശോ​​ധ​​നാ​​ഫ​​ലം കൂ​​ടി ല​​ഭി​​ക്കാ​​നു​​ണ്ടെ​​ന്ന് ജി​​ല്ലാ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ അ​​റി​​യി​​ച്ചു. പ​​ത്ത​​നം​​തി​​ട്ട പ​​വ്വ​​ത്ത് കു​​ടും​​ബാം​​ഗ​​മാ​​ണ് . മ​​ക്ക​​ൾ: ബി​​ജോ, ബി​​ൻ​​സി, ബി​​ബി​​ൻ .മ​​രു​​മ​​ക​​ൻ: പ്ര​​വീ​​ണ്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.