കേരളത്തിൽ സ്വർണത്തിന്‍റെ നിറം ചുവപ്പ്: ജെ.​പി. ന​ഡ്ഡ
കേരളത്തിൽ സ്വർണത്തിന്‍റെ  നിറം ചുവപ്പ്:  ജെ.​പി. ന​ഡ്ഡ
Monday, July 13, 2020 12:55 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: സ്വ​​​ര്‍​ണ​​​ത്തി​​​ന്‍റെ നി​​​റം എ​​​ല്ലാ​​​യി​​​ട​​​ത്തും മ​​​ഞ്ഞ​​​യാ​​​ണെ​​​ങ്കി​​​ൽ കേ​​​ര​​​ള​​​ത്തി​​​ല്‍ ചു​​​വ​​​പ്പാ​​​ണെ​​​ന്ന് ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ന്‍ ജെ.​​​പി. ന​​​ഡ്ഡ. സ്വ​​​ര്‍​ണക്ക​​​ട​​​ത്ത് കേ​​​സി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സാ​​​ണ് ഇ​​​പ്പോ​​​ള്‍ ശ്ര​​​ദ്ധാ​​​കേ​​​ന്ദ്ര​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ബി​​​ജെ​​​പി കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ലാ ഓ​​​ഫീ​​​സി​​​നാ​​​യി പു​​​തു​​​താ​​​യി നി​​​ര്‍​മി​​​ച്ച ഡോ. ​​​ശ്യാ​​​മ​​​പ്ര​​​സാ​​​ദ് മു​​​ഖ​​​ര്‍​ജി മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​ലൂ​​​ടെ നി​​​ര്‍​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക​​​ള്ള​​​നെ സ്വ​​​ന്തം കൈ​​​യി​​​ലൊ​​​ളി​​​പ്പി​​​ച്ചു​​​വ​​​ച്ച ശേ​​​ഷം മ​​​റ്റു​​​ള്ള​​​വ​​​രോ​​​ട് തി​​​ര​​​യാ​​​ന്‍ പ​​​റ​​​യു​​​ക​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ചെ​​​യ്യു​​​ന്ന​​​ത്. പ്ര​​​തി​​​യാ​​​യ ഐ​​​ടി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സ്വ​​​ര്‍​ണക്ക​​​ട​​​ത്ത് കേ​​​സി​​​ലെ എ​​​ല്ലാ പ്ര​​​തി​​​ക​​​ളെയും വെ​​​ളി​​​ച്ച​​​ത്തു​​കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ എ​​​ന്‍​ഐ​​​എ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലൂ​​​ടെ ക​​​ഴി​​​യു​​​മെ​​​ന്ന് ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ന്‍ പ​​​റ​​​ഞ്ഞു.


ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍ നി​​​ല​​​വി​​​ള​​​ക്കു കൊ​​​ളു​​​ത്തി. ദേ​​​ശീ​​​യ​​​സ​​​മി​​​തി അം​​​ഗം പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സ്, മു​​​തി​​​ര്‍​ന്ന നേ​​​താ​​​വ് സി.​​​കെ. പ​​​ത്മ​​​നാ​​​ഭ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സം​​​ബ​​​ന്ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.