മാർത്തോമ്മാ സഭ: സഫ്രഗൻ മെത്രാപ്പോലീത്തയായി ഡോ. ഗീവർഗിസ് മാർ തിയഡോഷ്യസ്
Monday, July 13, 2020 12:56 AM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി ഡോ. ​ഗീ​വ​ർ​ഗി​സ് മാ​ർ തി​യ​ഡോ​ഷ്യ​സ് നി​യോ​ഗി​ക്ക​പ്പെ​ട്ടു. ഇ​ന്ന​ലെ സ​ഭാ ആ​സ്ഥാ​ന​മാ​യ തി​രു​വ​ല്ല പൂ​ലാ​ത്തീ​ൻ ചാ​പ്പ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​മ​ധ്യേ​യാ​യി​രു​ന്നു നി​യോ​ഗ ശു​ശ്രൂ​ഷ. സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

കു​ർ​ബാ​ന​യ്ക്ക് നി​യു​ക്ത സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് നി​യോ​ഗ ശു​ശ്രൂ​ഷ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളോ​ടെ മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. എ​പ്പി​സ്കോ​പ്പ​മാ​രാ​യ ഡോ.​യൂ​യാ​ക്കിം മാ​ർ കൂ​റി​ലോ​സ്, ജോ​സ​ഫ് മാ​ർ ബ​ർണബാ​സ്, തോ​മ​സ് മാ​ർ തീ​മോ​ത്തി​യാ​സ്, ഡോ.​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ്, ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ്, സ​ഭാ സെ​ക്ര​ട്ട​റി റ​വ. കെ.​ജി.​ജോ​സ​ഫ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ​ഭാ​ധ്യ​ക്ഷ​നെ ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ സ​ഹാ​യി​ക്കു​ക​യാ​ണ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ചു​മ​ത​ല.

റാ​ന്നി - നി​ല​യ്ക്ക​ൽ, മും​ബൈ ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​നാ​യും ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​നു പ്ര​ത്യേ​ക​മാ​യ ചു​മ​ത​ല​ക​ൾ ന​ൽ​കു​മെ​ന്നും മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.